ഗ്യാരേജുകളില്‍ നിന്ന് വ്യാജ സ്പെയര്‍പാര്‍ട്സുകള്‍ പിടികൂടി
text_fieldsദോഹ: സാമ്പത്തിക-വാണിജ്യ മന്ത്രാലയം അധികൃതര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗ്യാരേജുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1539 വ്യാജ സ്പെയര്‍ പാര്‍ട്ടുകള്‍ പിടികൂടി. ഉല്‍പന്നങ്ങളുടെ വ്യക്തമായ വിവരങ്ങളും ലേബലുകളും ഉല്‍പന്നത്തിന്‍െറ മേല്‍ പതിക്കണമെന്ന 2008ലെ എട്ടാം നമ്പര്‍ നിയമത്തിലെ ഏഴാം വകുപ്പിന്‍െറ പ്രത്യക്ഷമായ ലംഘനമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘനത്തിന്‍െറ സ്വഭാവമനുസരിച്ച് 3000 റിയാല്‍ മുതല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുന്നതിന് എട്ടാം നമ്പര്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
വാഹനങ്ങളുടെ വ്യാജ സ്പെയര്‍ പാര്‍ട്ടുകളുടെ വില്‍പന വാഹനങ്ങളുടെ കാര്യക്ഷമത കുറക്കുന്നതിനും അതുവഴി ഉപഭോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കും. വിപണികളെയും വാണിജ്യ ഇടപാടുകളെയും നിരീക്ഷിക്കുന്നതിന്‍െറയും വിലക്കയറ്റം, വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന, ഉല്‍പന്നങ്ങളുടെ നിലവാരമില്ലായ്മ തുടങ്ങിയവക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്‍െറയും ഭാഗമായാണ് വാണിജ്യമന്ത്രാലയം പരിശോധനകള്‍ കര്‍ശനമാക്കുന്നത്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം എല്ലാ സമയത്തും മുന്നില്‍ തന്നെയുണ്ടെന്നും ഉപഭോകൃത സംരക്ഷണ നിയമത്തിലെ ലംഘനങ്ങള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഏത് രീതിയിലുള്ള നിയമലംഘനങ്ങളാണെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകേന്ദ്രങ്ങളെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.