Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാഹനങ്ങള്‍ക്ക്...

വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലം കണ്ടത്തൊന്‍ മൊബൈല്‍ ആപ് വരുന്നു

text_fields
bookmark_border

ദോഹ: ഷോപ്പിങിനായി നഗരത്തിലത്തെുന്ന ഖത്തര്‍ നിവാസികള്‍ക്ക് പാര്‍ക്കിങ് ലഭ്യത ഉറപ്പുവരുത്താനുതകുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിക്കുന്നു. സൂഖ് വാഖിഫ്, വെസ്റ്റ്ബേ തുടങ്ങിയ ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന ബുദ്ധിമുട്ടോര്‍ത്ത് യാത്ര മാറ്റിവെക്കുന്നവര്‍ക്ക്, ഇവിടങ്ങളില്‍ എത്രമാത്രം പാര്‍ക്കിങ് സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ആപ്ളിക്കേഷന്‍. 
മാളുകളില്‍ പാര്‍ക്കിങിനായി അനുവദിച്ച സ്ഥലങ്ങളില്‍ ഒഴിവുവരുന്ന മുറക്ക് അവ വേഗത്തില്‍ കണ്ണില്‍പ്പെടുന്നതിനായി സെന്‍സറുകള്‍ വഴി പച്ച ലൈറ്റ് തെളിയുന്ന  സംവിധാനം ചില ഷോപ്പിങ് മോളുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍, നഗരത്തിലെ പല മേഖലകളിലായുള്ള വ്യത്യസ്ത പാര്‍ക്കിങ് ലോട്ടുകളില്‍ എത്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടപ്പെണ്ടെന്ന ഓരോ സമയത്തെയും സ്ഥിതിവിവരക്കണക്കാണ് ആപ്ളിക്കേഷന്‍ വഴി ലഭ്യമാകുക. ഇതോടെ പാര്‍ക്കിങ് ലഭ്യമല്ലാത്തിടങ്ങളിലേക്കുള്ള യാത്ര മാറ്റിവെച്ച് വാഹനം നിര്‍ത്തിയിടാന്‍ സാധ്യമാകുന്ന സ്ഥലങ്ങളിലേക്ക് യാത്ര തുടരാനാവും. 
ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍സ് സെന്‍റര്‍ (ക്യു.എം.ഐ.സി) സി.ഇ.ഒ അദ്നാന്‍ അബു ദയ്യയാണ് -സ്മാര്‍ട്ട് പാര്‍ക്കിങ് ഖത്തര്‍ കോണ്‍ഫറന്‍സില്‍, വിവിധ സ്ഥലങ്ങളിലെ പാര്‍ക്കിങ് കപ്പാസിറ്റി അറിയിക്കാനുള്ള ഈ സംവിധാനത്തെക്കുറിച്ച് വിവരിച്ചത്. ജനപ്പെരുപ്പവും വാഹനപ്പെരുപ്പവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശരിയായ കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് ‘ആവശ്യവും - വിതരണവും’ എന്ന തത്വം പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങളെ  ലഭ്യമായ പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് നയിക്കാന്‍ സഹായമാകുന്നതോടൊപ്പം നഗരത്തില്‍ എത്രത്തോളം പാര്‍ക്കിങ് സ്ഥലങ്ങളൊരുക്കണമെന്നതിന്‍െറ കണക്ക് ഈ സംവിധാനങ്ങളിലൂടെ ഗതാഗതവകുപ്പിന് ലഭ്യമാകുമെന്നും അബു ദയ്യ പറഞ്ഞു. ഖത്തര്‍ യൂനിവേഴ്സിറ്റിയുടെയും ഖത്തര്‍ ഫൗണ്ടേഷന്‍െറയും സഹകരണത്തോടെ റോഡ് സുരക്ഷയും മികച്ച ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ക്കും ക്യു.എം.ഐ.സി 2009ല്‍ പദ്ധതി തയാറാക്കിയിരുന്നു. കൂടാതെ 2010ല്‍ ഗതാഗത കുരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ‘മസറക് ഐട്രാഫിക്’ സംവിധാനവും കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story