ഉല്‍പാദനം മരവിപ്പിക്കുന്നത് ഇറാന്‍ ഉള്‍പ്പെടെ അംഗീകരിച്ചാല്‍ മാത്രമെന്ന് സൗദി: എണ്ണ രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു
text_fieldsദോഹ: യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. എണ്ണ ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യം ഇറാനുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നടപ്പാക്കാവൂ എന്ന് സൗദി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗം തീരുമാനമില്ലാതെ അവസാനിച്ചത്. ജനുവരിയിലെ നിലയില്‍ ഉല്‍പാദനം മരവിപ്പിക്കുന്ന തീരുമാനമെടുക്കുന്നതിനായിരുന്നു അനൗദ്യോഗിക ധാരണ. എന്നാല്‍, ഇറാന്‍കൂടി ചേരുകയാണെങ്കില്‍ മാത്രമേ ഉല്‍പാദനം മരവിപ്പിക്കാനുള്ള ധാരണ ഉണ്ടാക്കാനാവൂ എന്ന് യോഗത്തില്‍ സൗദി നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം സൗദി പെട്രോളിയം മന്ത്രി അലി അല്‍ നഈമിയാണ് യോഗത്തില്‍ വ്യക്തമാക്കിയത്.
എണ്ണവില ഉയര്‍ത്തുന്നതിന്‍െറ ഭാഗമായിട്ടായി ഒക്ടോബര്‍ വരെ ജനുവരി ലെവലില്‍ ഉല്‍പാദനം മരവിപ്പിക്കുന്നതിന് ഫെബ്രുവരിയില്‍ ദോഹയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാഥമിക ധാരണയായിരുന്നു. ഖത്തര്‍, സൗദി അറേബ്യ, റഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. ആ ധാരണ മറ്റു ഒപെക്, ഒപെകേതര രാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനായിരുന്നു ദോഹയില്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ ദോഹ യോഗം ആരംഭിക്കുന്നതിന്് തൊട്ടുമുമ്പ് ഇറാന്‍ പിന്‍വലിയുകയായിരുന്നു. ഉല്‍പാദനം മരവിപ്പിക്കുന്നതിന് അനുകൂലമായിരുന്നില്ല ഇറാന്‍െറ നിലപാട്. ഉല്‍പാദനം മരവിപ്പിക്കാന്‍ ഇറാന്‍ സമ്മതിച്ചില്ളെങ്കില്‍ ധാരണ നടപ്പാക്കാനാകില്ളെന്ന് സൗദി കര്‍ശന നിലപാട് എടുക്കുകയായിരുന്നു. നേരത്തെ ഇറാനെ അവഗണിച്ചും മുമ്പോട്ടുപോകാന്‍ സഊദി തയാറായിരുന്നു. എല്ലാ രാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വേണ്ടിവന്നാല്‍ എണ്ണ ഉല്‍പാദനം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ വര്‍ധിപ്പിക്കുമെന്നും സൗദി പ്രഖ്യാപിച്ചിരുന്നു.
ഒപെക് അംഗങ്ങളും അല്ലാത്തവരുമായ 18 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. രാവിലെ യോഗം ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിനിധികള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതോടെ യോഗം ഉച്ചയക്ക് ശേഷമാണ് നടന്നത്.
എല്ലാ ഒപെക് രാജ്യങ്ങളും തീരുമാനത്തില്‍ പങ്കുചേരുന്നുവെങ്കില്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂ എന്ന് സൗദി തീരുമാനമെടുത്തതിനത്തെുടര്‍ന്നാണ് യോഗം നീട്ടിവെച്ചതെന്ന് ഒപെക് വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യോഗത്തില്‍ ഒപ്പുവെക്കാനായി തയാറാക്കിയ കരാറിന്‍െറ കരടില്‍ നിശ്ചയിക്കുന്ന ലെവലില്‍ ഉല്‍പാദനം മരവിപ്പിക്കാന്‍ ഒപെക്, ഒപെക് ഇതര ഉല്‍പാദക രാജ്യങ്ങള്‍ കരാറിലത്തെണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേമസമയം, ഉല്‍പാദനം മരവിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നും എന്നാല്‍ അതിനെ കരാര്‍ എന്നു വിളിക്കാമോ എന്നു പറയാന്‍ കഴിയില്ളെന്നും വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗവേദിയായ ഷെറാട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.