വിമാനത്താവളത്തില്‍ 11 കിലോ കഞ്ചാവ് പിടികൂടി
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഏഷ്യക്കാരനില്‍ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി. ബാഗിനുള്ളില്‍ വറ്റല്‍ മുളകിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. എമിഗ്രേഷന്‍ പരിശോധനക്കിടെ സംശയം തോന്നിയ യാത്രക്കാരനെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൂടിയ അളവിലുള്ള മരിജുവാന ശ്രദ്ധയില്‍ പെട്ടത്. ചുവന്ന മുളക് ഉണക്കിയതിന്‍െറ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പദാര്‍ഥം.
പരിശോധനക്ക് നേതൃത്വം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ അലി അല്‍ മുഹന്നദി അഭിനന്ദിച്ചു. കസ്റ്റസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താനും കള്ളക്കടത്തുകാര്‍ ട്രാന്‍സിറ്റ് ഫ്ളൈറ്റുകളാണ് അവലംബിക്കുന്നതെന്നും എന്നാല്‍ ശക്തമായ പരിശോധന മറികടക്കാന്‍ ഇവര്‍ക്ക് കഴിയില്ളെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമത്തെുന്ന യാത്രക്കാരെയും ബാഗേജുകളും പരിശോധിക്കാന്‍ സംവിധാനമുണ്ട്. കരയിലൂടെയും കടല്‍മാര്‍ഗവും ലഹരി പദാര്‍ഥങ്ങള്‍ രാജ്യത്തത്തെുന്നത് തടയുന്നതിന് അതിനൂതന മാര്‍ഗങ്ങളാണ് ഖത്തര്‍ കസ്റ്റംസ് വിഭാഗം സംവിധാനിച്ചിരിക്കുന്നത്.