വിമാനത്താവളത്തില്‍ കൂടുതല്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ‘സ്മാര്‍ട്ട് ട്രാവലര്‍’ പദ്ധതി
text_fieldsദോഹ: ഹമദ് രജ്യാന്തര വിമാനത്താവളത്തിലത്തെുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി അധികൃതര്‍. കൂടുതല്‍ യാത്രക്കാരെ വേഗത്തില്‍ കൈകാര്യം ചെയ്യാനായി ‘സ്മാര്‍ട്ട് ട്രാവലര്‍’ പദ്ധതിക്കായി ജീവനക്കാരെ പരിശീലിപ്പിച്ചുവരികയാണ്. 1077 ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം വിവിധ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് 14 ശതമാനം ഉയര്‍ന്നതായി വിമാനത്താവള പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്റൂഹി പറഞ്ഞു. നേരത്തെ നിശ്ചിത സമയത്തും ചില സീസണുകളിലുമായിരുന്നു തിരക്കനുഭവപ്പെട്ടിരുന്നതെങ്കില്‍ ചില സീസണില്‍ ആളുകള്‍ കുറഞ്ഞ അവസ്ഥയുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാ സമയങ്ങളിലും തിരക്കനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനമാണ് ‘സ്മാര്‍ട്ട് ട്രാവലര്‍’. വിസ ഓണ്‍ അറൈവല്‍ തരപ്പെടുത്തുക, കണ്ണുകള്‍ സ്കാന്‍ ചെയ്യുക, പാസ്പോര്‍ട്ടില്‍ മാറ്റംവരുത്തി എത്തുക, വിദേശങ്ങളില്‍ അധികസമയം ചിലവഴിച്ച് എത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാനായിരുന്നു കാത്തിരിപ്പ് ആവശ്യമായി വന്നിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്. പാസ്പോര്‍ട്ടിലോ മറ്റു യാത്രാസംബന്ധമായ രേഖകളിലോ കൃത്രിമം കാണിച്ച് എത്തുന്നവരെ കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും സ്വദേശത്തേക്ക് മടക്കി അയക്കുകയും ചെയ്യും. രേഖകളിലുള്ള ഏതുതരം തട്ടിപ്പും പിടികൂടാന്‍ സഹായകമാകുന്ന വി.എസ്.സി-40 എന്നയിനം അത്യാധുനിക സംവിധാനമാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പബ്ളിക് റിലേഷന്‍ മാസികയില്‍ കേണല്‍ അല്‍ മസ്റൂഹി വ്യക്തമാക്കി.
കണ്ണുകള്‍ സ്കാന്‍ ചെയ്യാനായി ലോകനിലവാരത്തിലുള്ള 140 ഐ-സ്കാനറുകളാണുള്ളതെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് സെക്ഷന്‍ തലവന്‍ മേജര്‍ നാസര്‍ അബ്ദുല്‍ കരീം അല്‍ ഹുമൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.