400 മരുന്നുകളുടെ വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍
text_fieldsദോഹ: രാജ്യത്ത് 400 മരുന്നുകളുടെ വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
76 ഇനത്തിലുള്ള മരുന്നുകള്‍ക്ക് 82.93 മുതല്‍ 0.24 ശതമാനം വരെയാണ് വില കുറയുന്നത്. സന്ധിവാതം, ചര്‍മ്മരോഗം, രക്തസമ്മര്‍ദം, പ്രമേഹം, കണ്ണ് രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് വിലകുറയുകയെന്ന് ഫാര്‍മസിസ്റ്റുകളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ മരുന്നുവില ഏകോപിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് ഖത്തറിലും വിലക്കുറവ് അനുഭവപ്പെടുന്നത്. മൂന്ന് തവണയായി രാജ്യത്ത് 2,873 മരുന്നുകളുടെ വിലയാണ് കുറച്ചത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 4,600 മരുന്നുകളുടെ 62.5 ശതമാനം വരുന്ന മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. ജി.സി.സിയിലെ മരുന്ന് വില ഏകീകരിക്കാനുള്ള തീരുമാനം വന്നതിന് ശേഷം മൂന്നാം തവണയാണ് ഖത്തറില്‍ മരുന്നുകളുടെ വില കുറയുന്നത്.
ആദ്യഘട്ടമായി 2014 സെപ്തംബറില്‍ മുന്നൂറോളം മരുന്നുകളുടെ വില കുറച്ചിരുന്നു. മരുന്ന് വില ഏകീകരിക്കുന്നതിന്‍െറ ആദ്യപടിയായാണ് 2014ല്‍ മരുന്നുകളുടെ വില കുറക്കാന്‍ തീരുമാനിച്ചത്. 2015 ജനുവരി 23 മുതല്‍ 700 ഓളം മരുന്നുകള്‍ക്ക് കൂടി വില കുറഞ്ഞു.
വിലകുറക്കേണ്ട മരുന്നുകളുടെ നിലവിലുള്ള വിലയും പുതിയ വിലയും സൂചിപ്പിക്കുന്ന പട്ടികയും സുപ്രീം ആരോഗ്യ കൗണ്‍സിലിന് കീഴിലെ ഡ്രഗ് കട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫാര്‍മസികള്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.