Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകടല്‍കടന്നത്തെുന്നു, ...

കടല്‍കടന്നത്തെുന്നു,  സ്ഥാനാര്‍ഥികള്‍

text_fields
bookmark_border

ദോഹ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ചൂടിലേക്ക് ഗള്‍ഫ് നാടുകളും. പ്രവാസി സംഘടനകളുടെ പതിവ് പരിപാടികള്‍ക്ക് പുറമെ സ്ഥാനാര്‍ഥികള്‍ തന്നെ കടല്‍കടന്നുവരുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളാണ് ഖത്തറിലടക്കം ഇപ്പോള്‍ നടക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ആവേശം ഫേസ്ബുക്കും വാട്ട്സ്ആപും കവിഞ്ഞ് ഫീല്‍ഡ്വര്‍ക്കിലേക്ക് നീങ്ങുകയാണ്. 
ഗള്‍ഫില്‍ കൂടുതല്‍ സ്വാധീനമുള്ള യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥികളാണ് ഇവിടെയത്തെി വോട്ട് ചോദിക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹീം ആണ് ആദ്യമത്തെിയത്. ഏറനാട് മണ്ഡലത്തിലെ നിലവിലുള്ള എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ ബഷീറിന് വേണ്ടി കക്ഷിഭേദമന്യേ മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങളെയും ക്ഷണിച്ച് കുടുംബസംഗമം തന്നെ സംഘടിപ്പിച്ചു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് ബഷീര്‍ പ്രവാസി വോട്ടര്‍മാരെ സമീപിച്ചത്. 
അടുത്ത ഘട്ടത്തില്‍ മുസ്ളിം ലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സിയും കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസും സംയുക്തമായാണ് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥിയും ഖത്തര്‍ കെ.എം.സി.സി നേതാവുമായ പാറക്കല്‍ അബ്ദുല്ല, നാദാപുരം മണ്ഡലം സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ നാളെ ഖത്തറിലത്തെും. ദോഹയില്‍ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും. നാളെ വൈകുന്നേരം ആറ് മണിക്ക് എം.ഇ.എസ് സ്കൂള്‍ കെ.ജി ഹാളില്‍ നടക്കുന്ന കുറ്റ്യാടി മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുല്ല, അഡ്വ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗിലെ പ്രമുഖ പ്രാസംഗികന്‍ സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. വെളളിയാഴ്ച്ച ഉച്ചക്ക് 12.30 ന് മലയാളി സമാജം ഹാളില്‍ നടക്കുന്ന നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍ കുമാര്‍, പ്രവാസി യു.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
നാട്ടില്‍ വീണുകിട്ടുന്ന വിഷു അവധി നോക്കി പറന്നത്തെുന്ന സ്ഥാനാര്‍ഥികള്‍ പരമാവധി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും കണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകാന്‍ തയാറായാണ് വരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ യു.ഡിഎഫ് സ്ഥാനാര്‍ഥികള്‍ ദോഹയിലത്തെുമെന്നാണറിയുന്നത്.
അതിനിടെ നാട്ടില്‍ ഉറപ്പ് പോരാത്ത വോട്ടര്‍മാരുടെ ഗള്‍ഫിലെ ബന്ധുക്കളെയും തെരഞ്ഞെടുപ്പിന് നാട്ടിലത്തൊന്‍ സാധ്യതയുള്ള വോട്ടര്‍മാരെയുമൊക്കെ നേരില്‍ സന്ദര്‍ശിച്ചും പ്രകടന പത്രികകള്‍ വിതരണം ചെയ്തും നാട്ടിലെ തെരഞ്ഞെടുപ്പ് ആവേശം ഗള്‍ഫിലും സൃഷ്ടിക്കാനുളള ശ്രമത്തിലാണ് ഖത്തറിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച വേദികളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ നടക്കുന്നത്. സംഘടന ഓഫീസുകളും വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കൊണ്ടും ചിഹ്നങ്ങള്‍ കൊണ്ടും അലങ്കരിച്ചിടുണ്ട്. 
ഇടതുപക്ഷ സംഘടനകളായ സംസ്കൃതി , യുവകലാസാഹിതി തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് നാട്ടില്‍ കൂടുതല്‍ വോട്ട് ലഭ്യമാക്കാനുളള അണിയറ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സംഘടനകള്‍ നടത്തുന്നത്. 
നവ രാഷ്ട്രീയ സംഘടനകളായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി സംഘടനകളും ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഖത്തറിലെ പ്രവാസി കൂട്ടായ്മയായ കള്‍ച്ചറല്‍ ഫോറം പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 
പാര്‍ട്ടി പ്രസിഡന്‍റ് അബ്ദുല്‍ഹമീദ് വാണിയമ്പലം ജനവിധി തേടുന്ന മങ്കട മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെളളിയാഴ്ച്ച ഉച്ചക്ക് 12.30 മുതല്‍ മന്‍സൂറ ഐ.ഐ.എ ഹാളില്‍ നടക്കും. 
ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച രാത്രി 7.30 ന് കള്‍ചറല്‍ ഫോറം ഹാളിലും കയ്പമംഗലം കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ചയും നടക്കും. എസ്.ഡി.പി.ഐ പ്രവാസി സംഘടനായായ സോഷ്യല്‍ ഫോറവും, ഐ.എന്‍.എല്‍ പ്രവാസി സംഘടയായ ഇന്ത്യന്‍ മുസ്ലിം കള്‍ചറല്‍ സെന്‍ററും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar kerala balot
Next Story