മര്‍ദനത്തെതുടര്‍ന്ന് ഭാര്യ മരിച്ച സംഭവം: ഈജിപ്തുകാരനെതിരായ വിചാരണ തുടങ്ങി
text_fieldsദോഹ: ഈജിപ്ഷ്യന്‍ സ്വദേശി ഭാര്യയെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസിന്‍െറ വിചാരണ തുടങ്ങി. ഒരു വര്‍ഷം മുമ്പാണ് ഖത്തറിലെ താമസസ്ഥലത്ത് ഈജിപ്ത് സ്വദേശിയുടെ ഭാര്യ മര്‍ദനത്തെതുടര്‍ച്ച് കൊല്ലപ്പെട്ടത്.
നേരത്തെയുള്ള വിചാരണവേളയില്‍ നിരന്തര മര്‍ദനത്തെതുടര്‍ന്ന് ആന്തരിക രക്തസ്രാവത്തത്തെുടര്‍ന്നാണ് സ്ത്രീ മരിക്കാനിടയായതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മര്‍ദനമേറ്റ് ഭാര്യക്ക് താന്‍ ആവശ്യമായ പ്രഥമശുശ്രൂഷയും പരിചരണവും നല്‍കിയിരുന്നതായി പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴിനല്‍കി. എന്നാല്‍, സംഭവസ്ഥലത്തത്തെിയ മെഡിക്കല്‍ ജീവനക്കാരന്‍ ഇതിന് വിരുദ്ധമായ മൊഴിയാണ് കോടതി മുമ്പാകെ നല്‍കിയത്. സി.പി.ആര്‍ പോലുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് തെളിവില്ളെന്നും പരിക്കേറ്റ സ്ത്രീയില്‍ ഒരു മാറ്റവും തങ്ങള്‍ കണ്ടിരുന്നില്ളെന്നും ജീവനക്കാരന്‍ മൊഴി നല്‍കി.
ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായുള്ള ശ്രമം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായോ എന്ന അഭിഭാഷകന്‍െറ ചോദ്യത്തിന് -പ്രതി ശാന്തനായി കാണപ്പെട്ടുവെന്നും വരാന്തയില്‍ പുതപ്പ് ചുമലില്‍ ചുറ്റി നടക്കുകയായിരുന്നുവെന്നും ജീവനക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. മര്‍ദനത്തെതുടര്‍ന്ന് സ്ത്രീക്ക് ദേഹമാസകലം പരിക്കേറ്റിരുന്നതായും ഇയാള്‍ പറഞ്ഞു.
മെഡിക്കല്‍ പരിശോധക സംഘത്തിലെ ഡോക്ടര്‍ പരിശോധിച്ചതില്‍നിന്ന് -തിളച്ച വെള്ളം ഭാര്യയുടെ മേല്‍ ഒഴിച്ചതിനാല്‍ മരിച്ച സ്ത്രീക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായും കോടതിയെ അറിയിച്ചു.
ചുടുവെള്ളം ഒഴിച്ചതായ ആരോപണം പ്രതി നേരത്തെ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് അംഗീകരിച്ചു. ഭാര്യയുമായി വഴക്കിട്ടതിനെതുടര്‍ന്നാണ് ഇയാള്‍ മര്‍ദിച്ചതെന്ന് പൊലീസ് ഓഫീസറെ വിസ്തരിച്ചതില്‍നിന്നും കോടതിക്ക് ബോധ്യപ്പെട്ടു.
പിറ്റേ ദിവസം അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതി രക്തംപുരണ്ട സ്ഥലങ്ങളെല്ലാം വൃത്തിയാക്കിയിരുന്നതായും പൊലീസ് ഓഫീസര്‍ മൊഴി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.