കായികമേഖലക്ക് ഖത്തര്‍ നല്‍കുന്ന പരിഗണന ശ്രദ്ദേയം -കെ.എം.ഐ മത്തേര്‍
text_fieldsദോഹ: ഖത്തര്‍ കായിക മേഖലക്കും ഫുട്ബാളിനും നല്‍കുന്ന പരിഗണന ശ്രദ്ധേയമാണെന്നും 2022ലെ ഫിഫ ലോകകപ്പ് വന്‍വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ കെ.എം.ഐ മത്തേര്‍. ദോഹയില്‍ ഖിയ ഫുട്ബാള്‍ ടൂര്‍ണമന്‍റ് ഉദ്ഘാടനത്തെിയ അദ്ദേഹം കോണ്‍കോഡ് ഹോട്ടലില്‍ വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പ് വിജയിപ്പിക്കുന്നതില്‍ ഇവിടെയുള്ള ഇന്ത്യക്കാര്‍ക്കും കേരളീയര്‍ക്കും കൂടുതല്‍ സാഹചര്യമുണ്ടെന്നും മേഖലയിലെ ഫുട്ബാളിന് ഇത് വലിയ ഉണര്‍വാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫുട്ബാള്‍ ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിക്കാവുന്ന മേഖലയാണ്. ഇന്‍ഡോ-ഗള്‍ഫ് ടൂര്‍ണമെന്‍റ് ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കളിക്കാര്‍ക്കും ഫുട്ബാളിന് മൊത്തത്തിലും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ ഗള്‍ഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സാധ്യമാക്കാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പരിശ്രമം തുടരും. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റായത് മുതല്‍ ഇത്തരമൊരു ടൂര്‍ണമെന്‍റിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. യു.എ.ഇ പ്രസിഡന്‍റുമായി ഇതുസംബന്ധിച്ച് താന്‍ നേരത്തെ സംസാരിച്ചിരുന്നു. അവര്‍ക്കും ഇക്കാര്യത്തില്‍ താല്‍പര്യമുണ്ട്. കാലാവസ്ഥ അനുസരിച്ച് വേദികള്‍ തീരുമാനിക്കാമെന്നും ഇന്ത്യക്കും ഗള്‍ഫിനും ഇതു ഗുണംചെയ്യുമെന്നും കേരള ഫുട്ബാള്‍ താരങ്ങള്‍ക്ക് ഇതുവഴി ഏറെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബാളില്‍ സമീപകാലത്ത് കാണുന്ന ഉണര്‍വ് പ്രതീക്ഷാനിര്‍ഭരമാണ്. കളിക്കാര്‍ക്ക് കളിക്കാന്‍ തുടര്‍ച്ചയായി കൂടുതല്‍ അവസരം ലഭിച്ചില്ളെങ്കില്‍ അവരുടെ കളിമികവ് ദുര്‍ബലമായിപ്പോകും. പ്രഫഷണല്‍വല്‍കരിക്കാന്‍ വൈകിയതാണ് ഇന്ത്യന്‍ ഫുട്ബാളിനും കളിക്കാര്‍ക്കും മികവിലത്തൊന്‍ കഴിയാതെ പോയതിന് പ്രധാനകാരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഈ രംഗത്തേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ഐ.എസ്.എല്‍ ടൂര്‍ണമെന്‍റ് കാണികളുടെ പങ്കാളിത്തം കൊണ്ടു മാത്രമായിരുന്നില്ല വിജയകരമായത്. നമ്മുടെ കളിക്കാര്‍ക്ക് വിദേശതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചത് വഴി കളിമികവും വേഗവും പരിചയിക്കാന്‍ സാധിച്ചു. ഫുട്ബാളിന് കൂടുതല്‍ ജനകീയത സൃഷ്ടിക്കാനും കാല്‍പന്ത് കളിയിലേക്ക് പുതുപ്രതിഭകളെ കൊണ്ടുവരാനും ടൂര്‍ണമെന്‍റ് വഴിവച്ചിരിക്കുന്നു. സചിന്‍ ടെണ്ടുല്‍ക്കറാണ് ഉടമയെങ്കിലും കേരള ബ്ളാസ്റ്റേഴ്സിനെ കേരളീയര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. കൊച്ചി വേദിയെ ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ അംഗീകരിച്ചത് കേരളത്തിന്‍െറ കളിക്കമ്പത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഖിയ മുഖ്യ രക്ഷാധികാരി എം.എസ് ബുഖാരി, ഹബീബുന്നബി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.