യൂത്ത് ഫോറം പ്രവര്‍ത്തക സംഗമം: ‘സ്നേഹവും സൗഹാര്‍ദവും തന്നെയാണ് പരിഹാരം’
text_fieldsദോഹ: സ്പര്‍ധയുടെ രാഷ്ട്രീയം സൃഷ്ടിക്കുന്നതിനെതിരെ സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും ജീവിതരീതി കൊണ്ട് പ്രതിരോധിക്കാനാണ് യൂത്ത് ഫോറം വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ തീരുമാനിച്ചിട്ടുള്ളതെന്ന് യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എ ഫിറോസ് പറഞ്ഞു. യൂത്ത് ഫോറം പ്രവര്‍ത്തകസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെറുപ്പും വിഭാഗീയതയും പടര്‍ത്തി സാമുഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണം. പ്രവാസലോകത്തെ സമാന ചിന്താഗതിക്കാരെ ഏകീകരിച്ച് ഉള്‍കൊള്ളലിന്‍െറയും സഹിഷ്ണുതയുടെയും പാലം പണിയുന്ന യുവാക്കളുടെ മതിലായി യൂത്ത് ഫോറം മാറുമെന്നും ഫിറോസ് പറഞ്ഞു.
യൂത്ത് ഫോറം രക്ഷാധികാരി വി.ടി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ക്രിയാത്മകവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി യുവാക്കള്‍ക്ക് വലിയ സംഭാവനകള്‍ ഇവിടേയും നാട്ടിലും നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് ഷാനവാസ് ഖാലിദ് 2016-17 വര്‍ഷങ്ങളിലെ സംഘടനയുടെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളുടെ കര്‍മരേഖയും വിശദീകരിച്ചു. യൂത്ത് ഫോറം സെക്രട്ടറി മുഹമ്മദ് അസ്ലം രണ്ട് വര്‍ഷത്തേക്കുള്ള പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ കലാലയങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി ചെറുത്തുനില്‍പ്പുകള്‍ക്ക് യൂത്ത് ഫോറം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റ് സലീല്‍ ഇബ്രാഹീം സമാപന പ്രസംഗം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.