മലയാളി യുവാവിനെ ഖത്തറില്‍ കാണാതായെന്ന് പരാതി
text_fieldsദോഹ: നാദാപുരം പാറക്കടവ് സ്വേദേശിയായ യുവാവിനെ രണ്ടുദിവസമായി കാണാനില്ളെന്ന് പരാതി. അല്‍ മുര്‍റ ഫൈസല്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ കുറുവന്തേരി ആത്തോട്ടക്കണ്ടി വീട്ടില്‍ അബ്ദുല്‍മുത്തലിബിനെയാണ് (26) തിങ്കളാഴ്ച മുതല്‍ കാണാതായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഫൈസലിനെ കാണാനില്ളെന്ന് കാണിച്ച് സ്ഥാപനത്തിന്‍െറ സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി.
ഖത്തര്‍ റെസിഡന്‍റ് പെര്‍മിറ്റ് കാര്‍ഡും മൊബൈല്‍ ഫോണുമെല്ലാം താമസിക്കുന്ന മുറിയിലുണ്ട്. ഭക്ഷണം കഴിക്കാന്‍ പോയി പതിവ് സമയം കഴിഞ്ഞും കാണാത്തതിനത്തെുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ ഇല്ളെന്ന് മനസിലായത്. തുടര്‍ന്ന് പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.
ജോലിയില്‍ നന്നായി ശ്രദ്ധിച്ചിരുന്ന മുത്തലിബിന് ഇവിടെ അധികം സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ളെന്നും ഫോണ്‍ ഉപയോഗിക്കുക അപൂര്‍വമായി മാത്രമായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തോളമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുത്തലിബ് വീട്ടിലെ ചില പ്രയാസങ്ങളില്‍ അസ്വസ്ഥനായിരുന്നു.
ഇടക്ക് മാനസിക വിഷമം പ്രകടിപ്പിക്കാറുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മുത്തലിബിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ 55325132, 44680677 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.