നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി 2028 വരെ ഖത്തറില്‍ തുടരും
text_fieldsദോഹ: ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി തങ്ങളുടെ പ്രവര്‍ത്തന കാലയളവ് അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി. 2018 വരെയുണ്ടായിരുന്ന പ്രവര്‍ത്തന സമയമാണ് 2028 വരെ നീട്ടിയത്. ഖത്തറിലും അറബ് മേഖലയിലുമായി തങ്ങളുടെ പ്രവര്‍ത്തനം 2028 വരെ തുടരുമെന്ന് ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി സി.ഇ.ഒ എവറെറ്റെ ഇ ഡെനിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വര്‍ഷാവസാനത്തോടെ എജുക്കേഷന്‍ സിറ്റിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും ഇതോടെ യൂനിവേഴ്സിറ്റിയില്‍ പഠിക്കാനത്തെുന്ന വിദ്യാര്‍ഥികളുടെ എണ്ണം 207ല്‍ നിന്നും 300 ആക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തരികളായ വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം സംവരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂനിവേഴ്സിറ്റിയുടെ വികസനത്തിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും ഇത്മൂലം സാധിക്കും. ഇതുവരെയായി 149 വിദ്യാര്‍ഥികള്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്.പ്രശസ്തമായ മാധ്യമ കേന്ദ്രങ്ങളിലും ഉന്നതമായ മാധ്യമ ശൃംഖലകളിലും മന്ത്രാലയങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നുണ്ട്. 29 ബിരുദധാരികള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ഉന്നതിയിലുള്ള സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. അറബ് മേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകരെയാണ് യൂനിവേഴ്സിറ്റില്‍ നിയമിച്ചിട്ടുള്ളത്. ഇത് സമൂഹത്തിന്‍െറ ആവശ്യങ്ങള്‍ അറിഞ്ഞ് അറിവ് പകരുന്നതിന് കാരണമാവും.
മാധ്യമ രംഗത്ത് പുതിയ പരിപാടികള്‍ ആരംഭിക്കാന്‍ യൂനിവേഴ്സിറ്റിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.