മാള്‍ ഓഫ് ഖത്തറില്‍ തീപിടിത്തം
text_fieldsദോഹ: നിര്‍മാണത്തിലിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ തീപിടിത്തം. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് മാളിന്‍െറ മുകള്‍ വശത്ത് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചത്തെി തീ നിയന്ത്രണ വിധേയമാക്കി.
ആഗസ്ത് 23ന് ഉദ്്ഘാടനം ചെയ്യാനിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ ദ്രുതഗതിയില്‍ പണികള്‍ പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് മാളില്‍ തീപിടിത്തമുണ്ടായതെന്ന് അര്‍ബാകോണ്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് പ്രോജക്ട് ഡയറക്ടര്‍ മൗവാഫഖ് ഖര്‍ബാത്ത് സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കേല്‍ക്കുകയോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. ഏകദേശം 14,000 തൊഴിലാളികളെയും ജീവനക്കാരെയും സംഭവസ്ഥലത്തിനടുത്തും സമീപസ്ഥലത്ത് നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും മാള്‍ ഓഫ് ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാളിലെ വിനോദ സമുച്ചയത്തിനാണ് തീപ്പിടിച്ചതെന്ന് ജീവനക്കാരില്‍ ചിലരെ ഉദ്ധരിച്ച് പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കില്ളെന്നും അവര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം റമദ സിഗ്്നലിന് സമീപത്തെ അല്‍മുഫ്ത റസ്റ്റോറന്‍റ് സമുച്ചയത്തില്‍ വന്‍തീപ്പിടിത്തമുണ്ടായിരുന്നു. ഇവിടെ ഭാഗികമായി കത്തിനശിച്ച കാരവന്‍ റസ്റ്റോറന്‍റ് അടച്ചിട്ടിരിക്കുകയാണ്. റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും ജീവനക്കാരെയും പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് പുറത്തത്തെിച്ചതിനാല്‍ ആളപായമൊന്നുമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.