ആസ്പയര് സോണില്‍ പെരുന്നാളാഘോഷം സമാപിച്ചു
text_fieldsദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ആസ്പയര് സോണ്‍ ഫൗണ്ടേഷനില്‍ നടന്ന ആഘോഷപരിപാടിള്‍ സമാപിച്ച്. ആറ് ദിവസം നീണ്ടുനിന്ന പരിപാടികളില്‍ 13,000 പേര് പങ്കെടുത്തതായി ആസ്പയര് സോണ്‍ ഫൗണ്ടേഷന് അറിയിച്ചു. അവധിദിനങ്ങളില്‍ നിരവധി കുടുംബങ്ങളാണ് ആസ്പയറില്‍ എത്തിയത്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനായി തനിമയാര്‍ന്ന പരിപാടികള്‍ ഇവിടെ ഒരുക്കിയിരുന്നു. ആസ്പയര് പാര്‍ക്കിലെ തടാകത്തിലെ പെഡല്‍ ബോട്ടിങാണ് ആളുകളെ പ്രത്യേകം ആകര്‍ഷിച്ചത്. കൂടാതെ വ്യത്യസ്തമായ ജല കായിക പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടന്നു. പോണി റൈഡ്സും റിമോട്ട് കണ്ട്രോള് കാറും കുട്ടികള്‍ക്ക് ഇഷ്ടവിഭവമായി മാറി. വിവിധ പരിപാടികള്‍ കാണികളെയും പങ്കെടുക്കുന്നവരെയും ആവേശത്തിലാഴ്ത്തി. ഇത് ആസ്പയര് സോണിന്‍െറ ജനപ്രീതിയുയര്ത്തുന്നതിന് കാരണമായി. വിവിധ ഹാസ്യ പരിപാടികളിലും ഫിറ്റ്നസ് പരിപാടികളിലും കുടുംബങ്ങള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.