കരിപ്പൂര്‍ വിമാനത്താവളം: അനിശ്ചിതത്വം അവസാനിപ്പിക്കണം –കെ. മുരളീധരന്‍
text_fieldsദോഹ: മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ ചിറകരിയാനുള്ള അധികൃതരുടെ നടപടി അപലപനീയമാണെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഗപാക് (ഗള്‍ഫ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഖത്തര്‍ കാലിക്കറ്റ്) ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഒളകരയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളം സംരക്ഷിക്കുന്നതിന് വേണ്ടി ഗപാക് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1979ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് കരിപ്പൂര്‍ വിമാനത്താവളം എന്ന ആശയം അംഗീകരിക്കപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുള്‍പ്പെടെയുള്ള നേതാക്കന്‍മാരുടെയും പ്രവാസികളുടെയും ശ്രമഫലമായാണ് കോഴിക്കോട് വിമാനത്താവളം യാതാര്‍ഥ്യമായത്. ഇതിന്‍െറ പ്രാരംഭഘട്ടത്തില്‍ തന്നെ പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടായിരുന്നിട്ടും അവയെല്ലാം തരണംചെയ്താണ് കോഴിക്കോട് വിമാനത്താവളം നിലനിര്‍ത്തിയിരുന്നത്. ഉദ്യോഗസ്ഥ ലോബിയുടെ പ്രവര്‍ത്തനങ്ങളും സ്ഥാപിത താല്‍പര്യങ്ങളുമാണ് കരിപ്പൂരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
കോഴിക്കോട് പാര്‍ലമെന്‍റ് അംഗമായിരുന്ന സമയത്ത് വിമാനത്താവളത്തിന്‍െറ വികസനത്തിന് വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
പരിമിതിയില്‍ നിന്നുകൊണ്ടാണ് കരിപ്പൂര്‍ വിമാനത്താവളം അന്തര്‍ദേശീയ പദവിയുള്‍പ്പെടെ നേടിയെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു. ഗപാക് ഭാരവാഹികളായ കരീം അബ്ദുല്ല, സിദ്ദീഖ് പുറായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.