അന്വേഷണം നേരിടുന്നവര്‍ക്ക് യാത്രാവിലക്ക്
text_fieldsദോഹ: മഴയത്തെുടര്‍ന്ന് രാജ്യത്ത് രൂപപ്പെട്ട കെടുതികള്‍ക്ക് ഉത്തരവാദികളായ കമ്പനിയുടമകള്‍, കരാറുകാര്‍, കണ്‍സള്‍ട്ടിങ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ രാജ്യം വിട്ടുപോകരുന്നതിന് വിലക്കുണ്ടെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ബുധനാഴ്ചത്തെ മഴയത്തെുടര്‍ന്നുണ്ടായ വെള്ളക്കെട്ട്, ഗതാഗത തടസ്സം, കെട്ടിടങ്ങളുടെ ചോര്‍ച്ച എന്നിവക്ക് കാരണക്കാരായവരെ കണ്ടത്തൊനായി രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ശ്രമമാരംഭിച്ചതായും ഇതിനാലാണ് ഇവര്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയതെന്നും അറ്റോര്‍ണി ജനറല്‍ ഫതായിസ് അല്‍ മര്‍ററി വ്യക്തമാക്കി. വിവിധ പദ്ധതിളില്‍ പിഴവുവരുത്തിയ കമ്പനികളെയും ഉദ്യോഗസ്ഥരെയും നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍, കമ്പനികള്‍ ഏതൊക്കെയാണെന്നോ, എത്ര കമ്പനികളുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ഒരുവര്‍ഷം ലഭിക്കേണ്ട മഴയാണ് ഒമ്പതുമണിക്കൂറിനുള്ളില്‍ തിമിര്‍ത്തുപെയ്തത്. ഇത് പല ഭാഗങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും കാരണമാവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പല കെട്ടിടങ്ങളുടെയും ചോര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.
ചില കെട്ടിടങ്ങളുടെ മേല്‍ക്കൂരയടക്കം തകരുകയും ചെയ്തു. ഹമദ് എയര്‍പോര്‍ട്ടിലുണ്ടായ ചോര്‍ച്ച വളരെയധികം വിമര്‍ശങ്ങള്‍ക്ക് കാരണമായി. എയര്‍പോര്‍ട്ട് കരാറുകാര്‍ക്കുപുറമെ റോഡുകളിലും മറ്റും രൂപപ്പെട്ട വെള്ളക്കെട്ടിന് പൊതുമരാമത്ത് വകുപ്പടക്കം സൂക്ഷ്മ പരിശോധനക്ക് വിധേയരാകേണ്ടി വരും.
കഴിഞ്ഞവര്‍ഷത്തെ മഴയത്തെുടര്‍ന്ന് സല്‍വ റോഡിലെ ഭൂഗര്‍ഭ പാതയിലുണ്ടായ വെള്ളക്കെട്ടിനും ഉത്തരവാദി അശ്ഗാല്‍ ആയിരുന്നു. ഒരുമാസം നീണ്ട അന്വേഷണത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്.
സ്ഥിരമായ അപകടനിവാരണ സമിതിക്ക് രൂപം നല്‍കാനും ഭാവിയില്‍ ഇത്തരം കെടുതികള്‍ ഒഴിവാക്കാനുമുള്ള സംവിധാനം രൂപപ്പെടുത്താനും അശ്ഗാല്‍ അന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇത് എത്രത്തോളം ഫലപ്രദമായെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.