ഫഹദ് അല്‍ ഹദ്ദാദ് ഖത്തറിലെ ശക്തിമാന്‍
text_fieldsദോഹ: ഖത്തറിലെ ഏറ്റവും ശക്തിമാനായി ഫഹദ് അല്‍ ഹദ്ദാദ് തെരെഞ്ഞെടുക്കപ്പെട്ടു. കരുത്തനെ കണ്ടത്തൊനായി വെള്ളിയാഴ്ച ആസ്പയര്‍ സോണില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാല്‍പതുകാരനായ ഹദ്ദാദ് വിജയകിരീടം ചൂടിയത്. 40,000 റിയാല്‍ കാഷ് പ്രൈസാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിച്ചത്. അക്ഷരാര്‍ഥത്തില്‍ കഠിനവും ശ്രമകരവുമായിരുന്നു മത്സരം.
ഭീമന്‍ ടയര്‍ തള്ളി മാറ്റുന്നതും കനംകൂടിയ ഇരുമ്പ് ദണ്ഡ് ഉയര്‍ത്തി നടക്കുന്നതും ടൊയോട്ട കാമ്റി കാറിന്‍െറ ഒരുവശം പൊക്കുന്നതുമടക്കമുള്ള പ്രയാസമേറിയ ഇനങ്ങളായിരുന്നു ശക്തിമാനാണെന്ന് തെളിയിക്കാന്‍ മല്‍സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നത്.
ജേതാവായ അല്‍ ഹദ്ദാദിന് മറ്റ് ഏഴ് മല്‍സരാര്‍ഥികളെ തോല്‍പ്പിക്കാന്‍ കനത്ത വെല്ലുവിളി നേരിട്ടു. ഇതില്‍ 180 കിലോഗ്രാം ഭാരമുള്ള മണല്‍ ചാക്ക് പൊക്കുന്നതും അഞ്ച് ടണ്‍ ഭാരമുള്ള ട്രക്ക് പൊക്കന്നതുമടക്കമുള്ള ഭാരിച്ച ഇനങ്ങളുണ്ടായിരുന്നു. ആദ്യമായി മല്‍സരത്തിനത്തെിയ തമര്‍ അല്‍ കുവാരിക്ക് 20 മീറ്റര്‍ ചുറ്റള്ളവുള്ള ഭീമന്‍ ചക്രം മറിച്ചിടുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയത്. വളരെ കനംകൂടിയതായിരുന്നു ചക്രമെന്നും എന്നാല്‍, നല്ല രീതിയില്‍ ചക്രം മറിച്ചിട്ടെങ്കിലും അത് തിരികെ ഉരുണ്ടുവന്ന് ദേഹത്തിടിച്ചത് പ്രയാസമായി -കുവാരി പ്രമുഖ പോര്‍ട്ടലിനോട് പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ തലാല്‍ അല്‍ കുവാരിക്കാകട്ടെ ഇത്തവണത്തെ മല്‍സരം കടുത്തതായിരുന്നു. 90 കിലോഗ്രാമുള്ള ഇരുമ്പുദണ്ഡ് പൊക്കി നടക്കുന്നതിനിടെ പേശീവലിവ് സംഭവിക്കുകയായിരുന്നു. ലോഹദണ്ഡുമായി ഇരുപതു മീറ്ററായിരുന്നു താണ്ടേണ്ടിയിരുന്നത്. മത്സരാര്‍ഥികളുടെ ചടുലത, വേഗം, ചുറുചുറുക്ക് എന്നിവ നിരീക്ഷിക്കുന്നതിനായി മൂന്നോളം റഫറിമാര്‍ രംഗത്തുണ്ടായിരുന്നു. വിവിധ ഇനങ്ങളിലെ പോയിന്‍റുകള്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിച്ചത്. ഈമാസം തുടക്കത്തില്‍ 40 മല്‍സരാര്‍ഥികള്‍ പങ്കെടുത്ത പ്രാരംഭ മല്‍സരങ്ങളില്‍നിന്നാണ് എട്ട് ഫൈനലിസ്റ്റുകളെ കണ്ടത്തെിയത്. ഏറ്റവും ശക്തിമാനെ കണ്ടത്തൊനുള്ള ഈ മല്‍സരം മൂന്നാംവര്‍ഷമാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.