Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതെരുവ് മൃഗങ്ങളുടെ...

തെരുവ് മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങള്‍ മഴക്കെടുതിയില്‍

text_fields
bookmark_border

ദോഹ: ബുധനാഴ്ച പെയ്ത മഴയില്‍ ദോഹയിലേയും പരിസരങ്ങളിലേയും തെരുവ് മൃഗങ്ങളെ പരിരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ ദുരിതത്തിലായി. മൈദറിലെ മൃഗസംരക്ഷണ കേന്ദ്രത്തിന് ചുറ്റും (ക്യു.എ.ഡബ്ള്യു.എസ്) വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയില്‍ മൃഗങ്ങളുടെ കൂടുകളും മറ്റും തകരാറിലാവുകയും ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തിന് ചുറ്റും രൂപപ്പെട്ട വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണതും കാരണം ഇവിടേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം പുനര്‍നിര്‍മാക്കാനും കടപുഴകിവീണ മരങ്ങള്‍ നീക്കാനും മൃഗസംരക്ഷണം ഏറ്റെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചു.
മൈദറിലെ കേന്ദ്രത്തിന്‍െറ കോമ്പൗണ്ടിലെ രണ്ട് വലിയ മരങ്ങള്‍ വീണതിനാല്‍ ഇങ്ങോട്ടുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഓഫീസും മൃഗങ്ങളുടെ കൂടുകളും ചോര്‍ന്നൊലിക്കുകയും ഇവക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങള്‍ മഴവെള്ളം കയറി നശിച്ച അവസ്ഥയിലുമാണ്. മുട്ടോളം വെള്ളത്തിലൂടെ വേണം മൃഗങ്ങളുടെ കൂടിനടുത്തേക്ക് ചെല്ലാന്‍. വാഹന പാര്‍ക്കിങിനായി ഉപയോഗിച്ചിരുന്ന സ്ഥലത്താകട്ടെ വെള്ളക്കെട്ടും ചെളിയും നിറഞ്ഞതായി കേന്ദ്രത്തിന്‍െറ സ്ഥാപകാംഗമായ കെല്ലി അലന്‍ പ്രമുഖ വെബ് പോര്‍ട്ടലിനോട് പറഞ്ഞു. 
കൂട്ടിനകത്തുള്ള മൃഗങ്ങള്‍ക്ക് വെള്ളവും ഭക്ഷണവുമത്തെിക്കാന്‍ പ്രയാസമനുഭവിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഉടന്‍ സഹായമത്തെിക്കണം. 12 വര്‍ഷത്തില്‍ ആദ്യമായാണ് ഇവിടെ മഴ ഇത്രമാത്രം ദുരിതംവിതച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് കൂടിയുള്ള ഭക്ഷണമേ അവശേഷിക്കുന്നുള്ളൂവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ആഹാരസാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ക്ക് വഴിയൊരുക്കണമെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഉപേക്ഷിക്കപ്പെട്ടതും നിരത്തുകളില്‍നിന്ന് കണ്ടത്തെിയതുമായ 300ഓളം മൃഗങ്ങളാണ് ഇവിടെ കഴിയുന്നത്.
നേരത്തെ ലഭിച്ച കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാരണം കൂടുകളും മറ്റും ടാര്‍പോളിന്‍കൊണ്ട് മൂടാന്‍ ഇവര്‍ക്കായി. 
കടപുഴകിയ മരങ്ങള്‍ നീക്കാനും മറ്റു സഹായങ്ങളും സേവനങ്ങളും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ക്യു.എ.ഡബ്ള്യു.എസിന്‍െറ ഫേസ് ബുക്ക് പേജിലൂടെയോ 5539 6074 ഫോണ്‍ നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നു. മൈദറിലെ മറ്റൊരു മൃഗസംരക്ഷണ കേന്ദ്രമായ ‘പോവ്സ് റെസ്ക്യൂ ഖത്തര്‍’ഉം ചോര്‍ന്നൊലിക്കുന്നതിനാല്‍ ബുദ്ധിമുട്ടുന്നുണ്ട്. 
നേരത്തെ കരുതിവെച്ച ഭക്ഷണപദാര്‍ഥങ്ങള്‍ മഴവെള്ളംകയറി നശിക്കുകയും ഇപ്പോള്‍ ആഹാരത്തിന് ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതായി മാനേജര്‍ ടോണി ക്രെഗര്‍ പറഞ്ഞു. ഇവിടെ 160 ഓളം നായ്ക്കള്‍ക്കും 130 പൂച്ചകളള്‍ക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. കൂടുകള്‍ നേരെയാക്കാനും ഭക്ഷണത്തിനുമായാണ് ഇവര്‍ സഹായമഭ്യര്‍ഥിക്കുന്നത്. മഴചാറ്റല്‍ കൊണ്ട പല മൃഗങ്ങള്‍ക്കും അണുബാധ പിടിപെടുമോ എന്ന ഭയവും ഇതിന്‍െറ പ്രവര്‍ത്തകര്‍ക്കുണ്ട്്. സമാന പരിസ്തസ്ഥിതിയില്‍ മഴക്കെടുതികളാല്‍ വലയുകയാണ്  ‘സെക്കന്‍റ് ചാന്‍സ് റസ്ക്യൂ’ എന്ന മറ്റൊരു മൃഗസംരക്ഷണ സംഘവും 150-ഓളം നായ്ക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇവിടെ 500 റിയാലെങ്കിലും ദിവസവും ഭക്ഷണത്തിനായി മാത്രം കണ്ടെത്തേണ്ട അവസ്ഥയാണെന്ന് ഇവരും സഹൃദയരോട് ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatar
Next Story