മലയാളി പിഞ്ചുകുഞ്ഞ് ഖത്തറില്‍ മരിച്ചു
text_fieldsദോഹ: പെട്ടെന്നുണ്ടായ ശ്വാസതടസ്സം കാരണം മലയാളി പിഞ്ചുകുഞ്ഞ് ഖത്തറില്‍ മരിച്ചു.
കാഞ്ഞങ്ങാട്, അലാമിപ്പള്ളി, ചെരക്കടത്ത് ശംസുദ്ദീന്‍െറയും വടകര, വള്ളിക്കാട് തലക്കുളത്തില്‍ ഫസീല ഹസ്സന്െറയും മകന് ഹംദാന്‍ (എട്ട് മാസം) ആണ് ഹമദ് ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. താമസസ്ഥലമായ സല്‍വ റോഡ്, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന് പിറക്വശത്തുള്ള സുല്‍ത്താന്‍ കോമ്പൗണ്ടിലെ വീട്ടില്‍ വെച്ചാണ് കുഞ്ഞിന് കഴിഞ്ഞ ദിവസം പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടന്‍ ഹമദ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ കാമ്പസ് ഫെസിലിറ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡിസൈനറായി ജോലി നോക്കുകയാണ് പിതാവ് ശംസുദ്ദീന്‍.
മാതാവായ ഫസീല ആസ്പയര് അകാദമിയില് ജീവനക്കാരിയാണ്. ഖത്തര്‍ കെ.എം.സി.സിയുടെയും ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്‍െറയും സജീവ പ്രവര്‍ത്തകനായ വള്ളിക്കാട് ടി.കെ. ഹസ്സന് പിതാമഹനാണ്.
മൃതദേഹം ഇന്നലെ അബൂഹമൂറിലെ പൊതുശ്മശാനത്തില്‍ ഖബറടക്കി.