കുത്തിവെപ്പെടുക്കാന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ തിരക്ക്
text_fieldsദോഹ: എച്ച വണ്‍ എന്‍ വണ്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പെടുക്കാന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വന്‍തിരക്ക്. ഏതാനും ആ്ചകളായി കുത്തിവെപ്പെടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ കുത്തിവെപ്പടുക്കാനത്തെിയ കേന്ദ്രങ്ങളിലൊന്ന് മിസൈമീര്‍ ആരോഗ്യ കേന്ദ്രമാണ്. ഇവിലെ രണ്ട് മാസ കാലയളവില്‍ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 80,000 കവിഞ്ഞെന്നാണ് ഒൗദ്യോഗിക കണക്ക്. അടുത്തമാസം എട്ടുമുതല്‍ ആരംഭിക്കുന്ന പകര്‍ച്ചപ്പനിക്കെതിരെയുള്ള രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി കൂടുതല്‍ പേര്‍ കുത്തിവെപ്പെടുക്കാനാത്തുമെന്നാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രതീക്ഷ. ഈ സീസണില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നും ആരോഗ്യകേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണവും വര്‍ധിപ്പിക്കണം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പകര്‍ച്ചപ്പനി ബാധിച്ചതായ വാര്‍ത്തകളും സുപ്രീം ആരോഗ്യ കൗണ്‍സിലിന്‍െറ ബോധവല്‍കരണ പ്രചാരണ പരിപാടികളുമാണ് കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയെന്ന് ദോഹ ക്ളിനിക്ക് ഡയറക്ടര്‍ ഡോ. ഉസ്മാന്‍ റമദാന്‍ അഭിപ്രായപ്പെട്ടു. വര്‍ഷംതോറും 2000 പേര്‍ക്കുള്ള കുത്തിവെപ്പ് മരുന്നുകളാണ് തങ്ങളുടെ ആശുപത്രിയില്‍ വരുത്താറെന്നും എന്നാല്‍, പ്രചാരണ പരിപാടികള്‍ക്കു മുമ്പെ ഇതില്‍ 500 എണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ബോധവത്കരണ പരിപാടികള്‍ക്ക് ശേഷം ദിവസങ്ങള്‍ക്കകംതന്നെ 1500 എണ്ണവും ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് മുഴുവന്‍ കുത്തിവെപ്പ് നല്‍കാന്‍ ആശുപത്രിയോട് ആവശ്യപ്പെടുന്നുണ്ടെന്നും ഡോ. റമദാന്‍ പറഞ്ഞു. നേരത്തെ പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടതിന്‍െറ ആവശ്യകത ജനങ്ങളിലത്തെിക്കാന്‍ തങ്ങള്‍ പാടുപെടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവരും കുത്തിവെപ്പിനായി തങ്ങളുടെ നേരിട്ട് സമീപിക്കുകയാണെന്നും അബൂബക്കര്‍ സിദ്ദീഖ് ആരോഗ്യകേന്ദ്രം ഡയറക്ടര്‍ ഡോ. അഹമ്മദ് അബ്ദുല്‍ കരീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.