അല്‍ ജസീറ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്ന് ‘ദ ലാസ്റ്റ് കില്ലിങ്’
text_fieldsദോഹ: മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ‘ദ ലാസ്റ്റ് കില്ലിങ്’ എന്ന ഇന്ത്യന്‍ ഡോക്യുമെന്‍ററി ദോഹയില്‍ നടക്കുന്ന 11ാമത് അന്താരാഷ്ട്ര അല്‍ ജസീറ ഡോക്യുമെന്‍ററി ചലച്ചിത്രമേളയല്‍ പ്രദര്‍ശപ്പിക്കും. ഈ മാസം 26 മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിലേക്ക് 90 രാജ്യങ്ങളില്‍ നിന്ന് 775 എന്‍ട്രികളാണ് എത്തിയത്.
അവയില്‍ നിന്നാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുന്ന സന്നദ്ധ സംഘടനയായ ‘ഇന്‍സാഫ്’ നിര്‍മിച്ച് സതീന്ദര്‍ കൗര്‍ സംവിധാനം ചെയ്ത ’ദ ലാസ്റ്റ് കില്ലിങ്’ തെരഞ്ഞെടുക്കപ്പെട്ടത്. മേളയില്‍ സതീന്ദര്‍ കൗര്‍ ‘ഇന്‍സാഫിനെ’ പ്രതിനിധീകരിക്കും.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ലോകജനതക്കുള്ള ആകുലതകളാണ് സിനിമ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തതിലൂടെ വെളിവാകുന്നതെന്ന് സിനിമയുടെ സംവിധായിക സതീന്ദര്‍ കൗര്‍ പറഞ്ഞു. പഞ്ചാബില്‍ അന്യായമായ കൊലപാതകങ്ങള്‍ക്കിരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിന്ന് നീതിക്കായി 20 വര്‍ഷം പോരാടിയ സാധാരണക്കാരനായ സത്വന്ത് സിങ് മനകിന്‍െറ പ്രവര്‍ത്തനങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം.
ലോസ് എഞ്ചല്‍സില്‍ നടന്ന ചലചിത്രമേളയില്‍ ഏറ്റവും നല്ല ഡോക്യുമെന്‍ററികള്‍ക്കുള്ള ‘ബെസ്റ്റ് ഓഫ് 2014’ അടക്കം ആറോളം അവാര്‍ഡുകള്‍ ഇതിനകം ‘ദ ലാസ്റ്റ് കില്ലിങ്’ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ 2014 ഐല്‍ ഓഫ് വൈറ്റ് ഫിലിം ഫെസ്റ്റിവലിലെ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ‘ബെസ്റ്റ് ഹ്യുമന്‍ റൈറ്റ്സ് ഷോര്‍ട്ട് അവാര്‍ഡ്’ പ്രധാന്യപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
