ദുരിതം പേറിയ മലയാളിയെ നാട്ടിലേക്ക് യാത്രയാക്കി
text_fieldsദോഹ: അഞ്ച് വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ ദുരിതജീവിതം നയിച്ചിരുന്ന മലപ്പുറം ജില്ലയിലെ എടപ്പാള്‍ ചേകനൂര്‍ സ്വദേശി സുബൈര്‍ അമ്പലക്കടവ് നാട്ടിലേക്ക് തിരിച്ചു. സുബൈറിന്‍െറ ദുരിത ജീവിതവുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം നത്തിയ ശ്രമങ്ങളാണ് നാടെന്ന സ്വപ്നം പൂവണിയാന്‍ സബൈറിന് സഹായമായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം കണ്‍വീനന്‍ മുഹമ്മദ് കുഞ്ഞി തവലക്കണ്ടിയും സംസ്ഥാന സമിതി അംഗം സുന്ദരന്‍ തിരുവനന്തപുരവും സുബൈര്‍ തമാസിക്കുന്ന അല്‍ഖോറിലത്തെി ആവശ്യമായ സഹായങ്ങള്‍ നല്‍കുകയായിരുന്നു.
നാട്ടുകാരുമായും മറ്റും കൂടുതല്‍ ബന്ധമൊന്നില്ലാതെ ഉള്‍പ്രദേശത്ത് അറബി വീടുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സുബൈറിന്‍െറ പാസ്പോര്‍ട്ട് സ്പോണ്‍സറെ ഏല്‍പ്പിച്ചിരുന്നങ്കെലും നഷ്ടപ്പെട്ടിരുന്നു. അതു കൊണ്ടുതന്നെ വിസയും പാസ്പോര്‍ട്ടുമില്ലാതെയാണ് അദ്ദേഹം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തറില്‍ കഴിഞ്ഞിരുന്നത്. കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന് നാട്ടില്‍ പോകാനുളള രേഖകള്‍ ശരിയാക്കുകയുമായിരുന്നു.
വീടെന്ന സ്വപ്നവുമായി ഖത്തറിലത്തെിയ സുബൈര്‍ ഭാര്യക്ക് വൃക്ക രോഗം ബാധിച്ചതോടെ കൂടുതല്‍ ദുരിതത്തിലായി. വീടില്ളെങ്കിലും തന്‍െറ പ്രിയതമയെ പരചരിക്കാന്‍ നാട്ടിലത്തെണമെന്ന സുബൈറിന്‍െറ ആഗ്രഹമാണ് ഇന്ത്യന്‍ എംബസിയുടെയും കള്‍ച്ചറല്‍ ഫോറത്തിന്‍െറയും ഇപെടല്‍ മൂലം കഴിഞ്ഞ ദിവസം സാധിച്ചത്. കുറച്ച് മാസങ്ങളായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ഖത്തറില്‍ കഴിഞ്ഞ സുബൈറിന് നാട്ടിലേക്കുളള എയര്‍ ടിക്കറ്റും ചെറിയ തോതിലുളള സാമ്പത്തിക സഹായവും കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം നല്‍കി.
തന്നെ സഹായിച്ച ഇന്ത്യന്‍ എംബസിക്കും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ക്കും തന്‍െറ പ്രശ്നങ്ങള്‍ പുറംലോകത്തെ അറിയിച്ച ‘ഗള്‍ഫ് മാധ്യമ’ത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുഞ്ഞി, സംസ്ഥാന സമിതി അംഗം സുന്ദരന്‍ തിരുവനന്തപുരം കോട്ടയം ജില്ല സമിതി അംഗം അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് സുബൈറിനെ വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.