കതാറയിലെ പായ്കപ്പല്‍ മേള സമാപിച്ചു
text_fieldsദോഹ: സന്ദര്‍ശകരുടെ മനം കുളിര്‍പ്പിച്ച കതാറയിലെ അഞ്ചാമത് പായ്കപ്പല്‍ മേളക്ക് തിരശ്ശീല വീണു. അഞ്ച് ദിവസമായി നടന്ന മേളയില്‍ സന്ദര്‍ശകരായി ആയിരങ്ങളാണത്തെിയത്. കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍ സുലൈത്തി സമാപന ചടങ്ങില്‍ പങ്കെടുത്തു. മേളയിലെ വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള പുരസ്കാര വിതരണവും ചടങ്ങില്‍ നടന്നു. ഖത്തറില്‍ പഴയ കാലത്ത് മാസങ്ങള്‍ നീളുന്ന മുത്തുവാരലിന് ശേഷം തീരത്തണയുന്ന കപ്പലുകളെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ജനങ്ങള്‍ വരവേറ്റതെന്നും, നമ്മുടെ ചരിത്രത്തിന്‍െറ ശേഷിപ്പുകളാണ് മേളയെന്നും ഇബ്രാഹിം അല്‍ സുലൈത്തി വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള ഫത്ഹുല്‍ ഖൈര്‍ രണ്ടിന്‍െറ വിജയകരമായ യാത്രയും തിരിച്ചുവരവുമായിരുന്നു ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമം. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സന്ദര്‍ശനവും പായ്കപ്പല്‍ ഫെസ്റ്റിവലിന് ചെറുതല്ലാത്ത ഊര്‍ജവും ആവേശവും നല്‍കി.
അഞ്ചാമത് ഫെസ്റ്റിവലിന്‍െറ ഡയമണ്ട് സ്പോണ്‍സര്‍മാരായ ഖത്തര്‍ പെട്രോളിയത്തിനും ഫത്ഹുല്‍ ഖൈറിന്‍െറ ഗോള്‍ഡന്‍ സ്പോണ്‍സര്‍മാരായ നാകിലാത്തിനും മീഡിയ സ്പോണ്‍സര്‍മാരായ ഖത്തര്‍ ടി.വിക്കും സുലൈത്തി നന്ദിയര്‍പ്പിച്ചു.
മുത്തുവാരല്‍ മത്സരത്തില്‍ ഒമാനിലെ സൂറില്‍ നിന്നുള്ള സംഘത്തിനാണ് മൂന്ന് ലക്ഷം റിയാലും ഉരുവുമടങ്ങിയ ഒന്നാം സമ്മാനം ലഭിച്ചത്. ബഹ്റൈന്‍ ടീമായ ഫത്ഹുല്‍ ഖൈറിനാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷം റിയാലാണ് സമ്മാനത്തുക.
ഒരു ലക്ഷം റിയാല്‍ സമ്മാനത്തുകയുള്ള മൂന്നാം സ്ഥാനം ഒമാന്‍ ടീമായ ഷുഖ്റ നേടി. കപ്പലോട്ട മത്സരത്തില്‍ ക്യാപ്റ്റന്‍ ഫഹദ് അല്‍ അദ്ദസാനി ഒന്നാം സ്ഥാനം നേടി. അബ്ദുല്ല അല്‍ മുഹന്നദി രണ്ടും ഖാലിദ് അല്‍ മന്നായി മൂന്നും സ്ഥാനവും നേടി. യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷമാണ് സമ്മാനത്തുക.
സമാപന ദിവസമായ ഇന്നലെ മുന്‍ സ്പാനിഷ്-ബാഴ്സലോണ സൂപ്പര്‍ താരവും അല്‍സദ്ദ് താരവുമായ സാവി ഹെര്‍ണാണ്ടസ് കതാറയില്‍ പായ്ക്കപ്പല്‍ മേളക്കത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.