ഓഫീസിലെ സിംകാര്‍ഡില്‍ തൊഴിലാളി വിളിച്ചത് 90,000 റിയാലിന്‍െറ കോള്‍
text_fieldsദോഹ: ഗവണ്‍മെന്‍റ് സ്ഥാപനത്തിലെ ഒൗദ്യോഗിക സിംകാര്‍ഡ് ഉപയോഗിച്ച് ശുചീകരണ തൊഴിലാളി വിളിച്ചത് 90,000 റിയാലിന്‍െറ അനധികൃത കോളുകള്‍. സംഭവം പുറത്തായപ്പോള്‍ കേസും കോടതിയുമായി.
സാധാരണയായി 1000 റിയാലില്‍ കവിയാത്ത സ്ഥാപനത്തിന്‍െറ ഫോണ്‍ ബില്‍ മാസം 15,000 വും 20,000വും കടന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ജീവനക്കാരനില്‍ നിന്ന് സിംകാര്‍ഡ് മാസങ്ങള്‍ക്ക് മുമ്പേ നഷ്ടപ്പെട്ടതായി അറിയിച്ചു. ബില്‍ സംഖ്യ വര്‍ധിച്ചതുമായി ബന്ധപ്പെട്ടുള്ള അനധികൃത വിളികളെക്കുറിച്ച് തനിക്ക് ഒരുവിവരവുമില്ളെന്നും ജീവനക്കാരന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു. പിന്നീട് മൊബൈല്‍ കമ്പനിയില്‍ നടത്തിയ അന്വേഷണത്തിലാണ് സിംകാര്‍ഡ് ഉപയോഗിച്ചുള്ള അനധികൃത വിളികളെക്കുറിച്ച വിവരങ്ങള്‍ ലഭ്യമായത്.
കളഞ്ഞുകിട്ടിയ സിംകാര്‍ഡ് സ്ഥാപനത്തിലെ തന്നെ ശുചീകരണ തൊഴിലാളി ഉപയോഗിക്കുകയും ആവശ്യമുള്ള നമ്പറുകളിലേക്ക് യഥേഷ്ടം വിളിക്കുകയുമായിരുന്നു. അദ്ദേഹത്തിന്‍െറ സുഹൃത്തുക്കളും ഈ ഫോണില്‍ നിന്ന് നിരവധി അന്താരാഷ്ട്ര കോളുകള്‍ വിളിച്ചു. എന്നാല്‍, സിംകാര്‍ഡ് കളഞ്ഞുകിട്ടയതാണെന്നും ഉപയോഗിച്ച് ഒഴിവാക്കിയതാണെന്ന് തോന്നിയതിനാല്‍ പരീക്ഷണാര്‍ഥം മൊബൈലില്‍ ഇട്ടുനോക്കുകയായിരുന്നുവെന്നും പ്രവര്‍ത്തനക്ഷമമെന്ന് കണ്ടപ്പോള്‍ ഉപയോഗിക്കുകയുമായിരുന്നു.
തൊഴിലാളി മൊഴി നല്‍കി. സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ ക്ളീനിങ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ജീവനക്കാരനാണ് ഇയാള്‍. തന്‍െറ കക്ഷി സിംകാര്‍ഡ് മോഷ്ടിച്ചതല്ളെന്നും ഇത് കളഞ്ഞുപോയ വിവരം സര്‍ക്കാര്‍ ജീവനക്കാരന്‍ നേരത്തെ ഓഫീസില്‍ അറിയിച്ചിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.