ഈന്തപ്പന കൃഷി വിപുലമാക്കാന്‍ പരിസ്ഥിതി മന്ത്രാലയം
text_fieldsദോഹ: ഈത്തപ്പഴ ലഭ്യതയില്‍ സ്വയംപര്യാപ്ത ലക്ഷ്യമിട്ട് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം കൃഷി വിപുലമാക്കാനൊരുങ്ങുന്നു. ഇതിനായി ഒമ്പതോളം പുതിയ ഇനം ഈന്തപ്പനത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ആരംഭിച്ച പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടുതുടങ്ങിയതായി പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. കൃഷിവകുപ്പിന്‍െറ ഇത്തരം ഈ പ്രാരംഭ പദ്ധതികള്‍ പരിസ്ഥിതി മന്ത്രാലയമാണ് നടപ്പാക്കിവരുന്നത്. അടുത്ത നാല് കൊല്ലത്തിനകം ഈത്തപ്പഴകൃഷിയില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുമെന്ന് കൃഷിവകുപ്പ് ഗവേഷണ വിഭാഗം തലവന്‍ മസൂദ് ജറല്ലാഹ് അല്‍ മര്‍റി പറഞ്ഞു.
രാജ്യത്തിനകത്ത് നിന്നും പ്രാദേശിക കമ്പോളങ്ങളില്‍ നിന്നും ഈത്തപ്പഴ വിപണിക്ക് വലിയ സ്വീകാര്യതയുണ്ടെന്നും ഇതിന്‍െറ ആവശ്യകത വര്‍ധിച്ചതിനാല്‍ സ്വയംപര്യാപ്തത നേടല്‍ അത്യാവശ്യമാണെന്നും അല്‍ മര്‍റി പറഞ്ഞു.
ഈത്തപ്പഴത്തിന്‍െറ ഗുണമേന്മ കൂട്ടാനുള്ള നടപടികളും ആരായുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍െറ സഹായത്തോടെ 15 ദശലക്ഷം ഖത്തര്‍ റിയാല്‍ ചെലവിട്ട് ഈന്തപ്പന കൃഷിയുടെ ഗവേഷണങ്ങളും നടത്തിവരുന്നു. ഇതിലൂടെ വിശേഷഗുണമുള്ളവയും രാജ്യത്തെ പൈതൃക ഇനങ്ങളും കൃഷി ചെയ്യാനുള്ള പ്രോത്സാഹനം നല്‍കും. ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ട് ഇപ്പോള്‍ ഒമ്പത് പുതിയ ഇനങ്ങളാണ് കൃഷി ചെയ്യാനിരിക്കുന്നത്. ഇതിലൂടെ ഖത്തറിന്‍െറ സ്വന്തം പേരുള്ള ഉല്‍പന്നം എന്ന ഖ്യാതി ഇവക്കുണ്ടാകും. ജി.സി.സി രാജ്യങ്ങളാണ് ഈത്തപ്പഴ കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വൈകാതെ ഖത്തറും ഈ നിരയിലെ സുപ്രധാന നിലയിലത്തെുമെന്നാണ് കരുതപ്പെടുന്നത്.
ശരീരത്തിന് അവശ്യം വേണ്ട പോഷകാംശങ്ങളും പൊട്ടാസ്യം പോലുള്ള ധാതുക്കളും ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാരമ്പര്യ ആഹാര രീതികളും ഭക്ഷണ വിഭവങ്ങളും തീന്‍മേശയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്‍െറ ഭാഗമായി ‘ഈത്തപ്പഴ ആഘോഷം’ ഖത്തറില്‍ നടത്തിവരാറുണ്ട്. പോഷകാംശം കുറഞ്ഞ (ജങ്ക് ഫുഡ്) വര്‍ജിക്കാനും ഇതിന്‍െറ അപകടാവസ്ഥ ബോധ്യപ്പെടുത്താനും കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈത്തപ്പഴ കാലമായ വേനലിലാണ് ഈ മേള സംഘടിപ്പിക്കാറ്. ഈത്തപ്പഴത്തിന്‍െറ പോഷക ഗുണങ്ങളും ഒൗഷധമൂല്യവും ജനങ്ങളിലേക്കത്തെിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
2010ലെ കണക്കുകള്‍ പ്രകാരം 335,000 ഹെക്ടറിലായി പരന്നുകിടക്കുന്ന 145,000 ഈന്തപ്പനകള്‍ രാജ്യത്തിനകത്തുണ്ട്. നവീനമായ കൃഷിരീതികള്‍ അവംലബിച്ച് ഉല്‍പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ഫൗണ്ടേഷന്‍െറ ഗവേഷണ വിഭാഗവും ഇതിനായി പ്രവര്‍ത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.