Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍: സ്കൂളും പരിസരവും അണുവിമുക്തമാക്കി

text_fields
bookmark_border

ദോഹ: അമാമ ബിന്‍ത് അബൂബക്കര്‍ സിദ്ദഖ് ഗേള്‍സ് സ്കൂളില്‍ മൂന്ന് കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളും പരിസരവും പൂര്‍ണ്ണമായി അണുവിമുക്തമാക്കിയതായി സുപ്രീം ആരോഗ്യ കൗണ്‍സില്‍  അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ പകര്‍ച്ചപ്പനി കണ്ടത്തെിയത്. ഒരേ വിദ്യാലയത്തില്‍ വ്യത്യസ്ത ക്ളാസുകളില്‍ പഠിക്കുന്ന മൂവരെയും രോഗം സ്ഥരീകരിച്ചതോടെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കുട്ടികളുടെ നില ഗുരുതരമല്ളെന്നും ചികിത്സയിലൂടെ രോഗമുക്തി സാധ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്കൂളില്‍ പഠിക്കുന്ന മറ്റ് കുട്ടികള്‍ ഭയപ്പെടേണ്ടതില്ളെന്നും സ്കൂള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്നും എസ്.സി.എച്ച് അധികൃതര്‍ പറഞ്ഞു. അതേസമയം സ്കൂള്‍ അധികൃതര്‍ സ്കൂളിന് ഇന്ന് അവധി നല്‍കിയതായാണറിയുന്നത്. 
സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട്  വൈറസ് ബാധ കണ്ടത്തെിയ വിദ്യാര്‍ഥികളുമായി ഇടപഴകിയ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും  ആവശ്യമായ പ്രതിരോധ കുത്തിവെപ്പിനുള്ള നടപടികളെടുത്തിട്ടുണ്ട്. മാരകമായ  പകര്‍ച്ചവ്യാധിയുടെ സാധ്യതകളില്ളെന്നും വൈറസ് ബാധ താരതമ്യേന ഗൗരവമല്ളെന്നും ആവശ്യമായ കുത്തിവെപ്പുകള്‍ രാജ്യത്ത് ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശങ്കപ്പെടാനില്ളെന്നും ഇന്ന് മുതല്‍ സ്കൂളിന്‍്റെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍ നടക്കുമെന്നുംവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹാദി അല്‍ഹമ്മാദി അറിയിച്ചു. സ്കൂള്‍ അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും സ്കൂളും പരിസരവും അണുവിമുക്തമാക്കാന്‍ സ്വീകരിച്ച നടപടികള്‍ ആരായുകയും ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഇത്തരം സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarthree children in the H1n1 virus
Next Story