എഫ്.സി.സി സ്കൂള്‍ കലോത്സവം തുടങ്ങി
text_fieldsദോഹ: കുരുന്നു മനസുകളിലെ ഭാവനകള്‍ക്ക് നിറംപകര്‍ന്നും കുട്ടികളുടെ കരവിരുതുകള്‍ പ്രകടിപ്പിച്ചും എഫ്.സി.സി സ്കൂള്‍ കലോത്സവ മത്സരങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തവും സംഘാടക മികവും കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ 1200ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ കേരളീയത്തിന്‍െറ ഭാഗമായാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളില്‍ നിന്ന് നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് വ്യത്യസ്ത മത്സര ഇനങ്ങളില്‍ മാറ്റുരച്ചത്. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ രണ്ട് സെഷനുകളായാണ് മത്സരം നടന്നത്.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ കുട്ടികളെ സംഘാടകര്‍ തന്നെയാണ് മത്സരവേദികളില്‍ എത്തിച്ചത്. കിഡ്സ് വണ്‍ വിഭാഗത്തിന് കളര്‍ ദി പിക്ചര്‍, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളും കിഡ്സ് ടു വിഭാഗത്തിന് ജോയിന്‍ ദി ഡോട്ട് ആന്‍റ് കളര്‍ മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളും നടന്നു. സബ് ജൂനിയര്‍ വിഭാഗത്തില്‍ കളറിങ്, മെമ്മറി ടെസ്റ്റ്, ജൂനിയര്‍ വിഭാഗത്തില്‍ കംപ്ളീറ്റ് ദി പിക്ചര്‍ ആന്‍റ് കളര്‍, പ്രീ സീനിയര്‍ വിഭാഗത്തില്‍ ക്ളേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, സീനിയര്‍ വിഭാഗത്തില്‍ ക്രാഫ്റ്റ് ഇന്‍സ്റ്റാലേഷന്‍, പെന്‍സില്‍ ഡ്രോയിങ് എന്നീ മത്സരങ്ങളും നടന്നു. മത്സര പരിപാടികള്‍ക്ക് ഇബ്രാഹിം കോട്ടക്കല്‍, അബ്ദുല്ല കരിപ്പാളി, അര്‍ഷദ്, മന്‍ജു, ജംസീല ഷമീം, ലിജി വലിയകത്ത്, അപര്‍ണ്ണ റെനീഷ്, ശംസുദ്ധീന്‍, സൈഫുന്നിസ, അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സ്കൂള്‍ കലോത്സവത്തിന്‍െറ ഭാഗമായി നടക്കുന്ന മറ്റ് മത്സരങ്ങള്‍ നവംബര്‍ 13ന് വെളളിയാഴ്ച നടക്കും. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി എട്ട് മണിവരെ ഹിലാലിലെ എഫ്.സി.സി ഹാളിലാണ് പരിപാടികള്‍ നടക്കുക.
ജൂനിയര്‍: കവിത പരായണം, പാസേജ് റീഡിങ്, മോണോ ആക്ട്, പ്രീ സീനിയര്‍: പാസേജ് റീഡിങ്, മോണോ ആക്ട്, കവിത പരായണം, കവിത രചന, പ്രസംഗം, സീനിയര്‍: പ്രസംഗം, കവിതരചന, കവിത പാരായണം, മോണോആക്ട്, കഥാ പ്രസംഗം എന്നീ മത്സരങ്ങളാണ് വെളളിയാഴ്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.