ഇക്വഡോര്‍ സമാധാന കപ്പലിന് കതാറ തീരത്ത് സ്വീകരണം
text_fieldsദോഹ: ഇക്വഡോറിയന്‍ സായുധസേനയിലെ അംഗമായ എസ്ക്വേല ഗ്വുയാസ് സമാധാനകപ്പലിലെ നാവികര്‍ കതാറ കള്‍ച്ചറല്‍ വില്ളേജ് സന്ദര്‍ശിച്ചു. എസ്ക്വേലയിലെ ഷിപ്മാസ്്റ്ററും നൂറിലധികം വരുന്ന നാവികരുമടങ്ങുന്ന സംഘത്തിന് കതാറയില്‍ നല്‍കിയ സ്വീകരണത്തില്‍ കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതിയും ദോഹയിലെ ഇക്വഡോര്‍ പ്രതിനിധി ഖുബ്ലാന്‍ അബി സഅബും പങ്കെടുത്തു.
പരമ്പരാഗത കലാരൂപങ്ങളും നാടന്‍ പാട്ടുകളുമായാണ് കതാറ നാവികരെ സ്വീകരിച്ചത്. നാവികര്‍ കതാറ സാംസ്കാരിക ഗ്രാമം ചുറ്റിക്കാണുകയും കതാറയിലെ ആംഫി തിയറ്റര്‍, നാടക തിയറ്റര്‍ തുടങ്ങി മറ്റു സൗകര്യങ്ങളും പരിചയപ്പെടുകയും ചെയ്തു. ഇക്വഡേറില്‍ നിന്നുള്ള സമാധാന കപ്പല്‍ അംഗങ്ങളെ സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുകയാണെന്നും എസ്ക്വേല ഗ്വുയാസ് എന്നത് സമാധാനത്തിന്‍െറ പര്യായമാണെന്നും കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി പറഞ്ഞു. ലോകത്തിലുടനീളം സമാധാനത്തിന്‍െറയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ വ്യാപിപ്പിക്കുകയാണ് എസ്ക്വേലയുടെ ദൗത്യമെന്ന് തുടര്‍ന്ന് സംസാരിച്ച ഇക്വഡോര്‍ പ്രതിനിധി അബി സഅബ് വ്യക്തമാക്കി. ദോഹയിലത്തെിയത് മുതല്‍ ഏറ്റവും മികച്ച ആതിഥ്യമാണ് സംഘത്തിന് ലഭിച്ചതെന്നും ഊഷ്മള സ്വീകരണം നല്‍കിയതിന് ഖത്തര്‍ ഗവണ്‍മെന്‍റിന് നന്ദിയര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.