ജിബൂട്ടിയിലെ യമന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഖത്തര്‍ ചാരിറ്റി
text_fieldsദോഹ: യമനിലെ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ജിബൂട്ടിയിലത്തെിയ യമന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായവിതരണം നടത്തി. ഭക്ഷണ സാധനങ്ങളും ശുചീകരണ വസ്തുക്കളുമടക്കമുള്ള സഹായ വസ്തുക്കള്‍ ഖത്തര്‍ ചാരിറ്റി ഗുഡ് വില്‍ അംബാസഡറും അറബ് ലീഗ് മനുഷ്യാവകാശ സമിതി പ്രത്യേക പ്രതിനിധിയുമായ ശൈഖ ഹിസ ബിന്‍ത് ഖലീഫ ആല്‍ഥാനിയുടെ സാന്നിധ്യത്തിലാണ് വിതരണം ചെയ്തത്.
ജിബൂട്ടിയിലെ തീരപ്രദേശമായ ഓബോക്കിലെ അഭയാര്‍ഥികള്‍ക്കാണ് ഖത്തര്‍ ചാരിറ്റി സഹായവുമായത്തെിയത്. ഓബോക്കിലെ 580ലധികം കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. ജിബൂട്ടിയില്‍ യമനിലെ അഭയാര്‍ഥികളെ സഹായിക്കുന്നതിനും ധനസഹായ വിതരണം എളുപ്പമാക്കുന്നതിനും ഏകീകരിക്കുന്നതിനുമായി ഖത്തര്‍ ചാരിറ്റി ഓഫീസ് തുറന്നിരുന്നു. ജിബൂട്ടിയിലെ ദരിദ്രരെ സഹായിക്കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.
പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ ‘യമന്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെയാണ്’ എന്ന പേരില്‍ റിലീഫ് കാമ്പയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചിരുന്നു. 1260,000 യമനികള്‍ക്കായി 36,500,000 ഖത്തര്‍ റിയാല്‍ സഹായവിതരണത്തിന് ഉപയോഗിക്കുകയാണ് കാമ്പയിന്‍െറ മുഖ്യലക്ഷ്യം. മരുന്നും ഭക്ഷണവും കൂടാതെ ഖത്തറില്‍ നിന്ന് മാത്രം 240 ടണ്‍ സഹായ വിതരണമാണ് ഖത്തര്‍ ചാരിറ്റി നടത്തിയത്. യമനികളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിനായി അറബ് ലോകത്ത് നിന്നും ഇസ്ലാമിക ലോകത്ത് നിന്നും മനുഷ്യാവകാശ സംഘടനകളെ പങ്കെടുപ്പിച്ച് ഖത്തര്‍ ചാരിറ്റി സമ്മേളനവും സംഘടിപ്പിച്ചിരുന്നു. യമനിലെ അഭയാര്‍ഥികള്‍ക്കായി തങ്ങളുടെ എല്ലാ സഹായവും പിന്തുണയും സംഘടനകള്‍ വാഗ്ദാനം ചെയ്തു. സഹായ വിതരണത്തിനത്തെിയ ശൈഖ ഹിസ ബിന്‍ത് ഖലീഫ ആല്‍ഥാനി, ഖത്തര്‍ ചാരിറ്റി ഓഫീസ് സന്ദര്‍ശിക്കുകയും യമന്‍ അഭയാര്‍ഥികളുടെ നിലവിലെ സാഹചര്യം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ജിബൂട്ടിയിലെ മനുഷ്യാവകാശ സംഘടനകളുമായും സര്‍ക്കാര്‍ സംഘടനകളുമായും സഹകരിച്ചായിരുന്നു സഹായ വിതരണം.
യമനിലെ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കുന്നതില്‍ ഖത്തര്‍ ചാരിറ്റി ശക്തമായ കാമ്പയിനുകള്‍ നടത്തിയിരുന്നുവെന്നും നിരവധി അഭയാര്‍ഥികള്‍ ഇതില്‍ നിന്നും സഹായം സ്വീകരിച്ചിരുന്നതായും അവരുടെ നിലവിലെ സാഹചര്യം മാറി സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ ചാരിറ്റി ഓപറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫൈസല്‍ റാഷിദ് അല്‍ ഫാഹിദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
