കനത്ത മഴയില്‍ ദോഹ വീണ്ടും വെള്ളത്തിലായി
text_fieldsദോഹ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയത്തെുടര്‍ന്ന് പലയിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഴ വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ഇടമുറിയാതെ പെയ്തതോടെയാണ് ദോഹ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത്. ഈ വര്‍ഷം രണ്ടാം തവണ ലഭിച്ച കനത്ത കാലവര്‍ഷത്തില്‍ ശരാശരി ആറ് മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നത് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ചില ഭാഗങ്ങളില്‍ ഇന്നലെയും മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. അല്‍ റുവൈസിലാണ് ഏറ്റവും കനത്ത മഴ ലഭിച്ചത്. 25 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ലഖ്വിയ മേഖലയില്‍ 23 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചു.
പഴയ വിമാനത്താവള മേഖലയില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ പാതിരാത്രി വരെ കനത്ത മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളിലെ വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി മുനിസിപ്പാലിറ്റി ജീവനക്കാര്‍ ജലം വറ്റിക്കുന്നതിനുളള ടാങ്കര്‍ ലോറികളും ഉപകരണങ്ങളുമായി രംഗത്തത്തെിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍ അധികൃതരും ഇവരുടെ സഹായത്തിനുണ്ട്. രാജ്യത്തെ ഏഴ് മുനിസിപ്പാലിറ്റികളും കര്‍മനിരതമായി രംഗത്തുണ്ട്. ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുളള സജ്ജീകരണങ്ങള്‍ മുനിസിപ്പാലിറ്റികള്‍ നടത്തിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ ശീതക്കാറ്റ് 12 മുതല്‍ 30 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശിത്തുടങ്ങിയതോടെയാണ് കാലവര്‍ഷം ശക്തി പ്രാപിച്ചത്. കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ അഞ്ച് മുതല്‍ ഒമ്പത് അടി വരെ ഉയരത്തിലത്തൊനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രഭാതസമയത്ത് ദൂരകാഴ്ച രണ്ട് കിലോമീറ്റര്‍ വരെ മാത്രമാകാനും ഇടയുണ്ട്. വൈകുന്നേരത്തോടെ ഇത് നാല് മുതല്‍ എട്ട് വരെ കിലോമീറ്ററാകാന്‍ ഇടയുണ്ട്. മഴ പെയ്തതോടെ തണുപ്പ് വീണ്ടും ശക്തമായിട്ടുണ്ട്. അന്തരീക്ഷ താപനില രാവിലെ 19 ഡി ഗ്രി സെല്‍ഷ്യസ് ആകുമെന്നും രാത്രി 16 ഡിഗ്രി വരെ കുറയുമെന്നുമാണ് മുന്നറിയിപ്പ്. മിസഈദ്, അല്‍ വക്റ, ദുഖാന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസും അബൂ സംറയില്‍ 17 ഡിഗ്രിയും ആയിരിക്കും. അബൂ സംറയില്‍ പരമാവധി താപനില 25 ഡിഗ്രിയും ദോഹയില്‍ 19 ഡിഗ്രിയുമായരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനയാത്രികര്‍ ജാഗ്രത പുലര്‍ത്തണമെന്നും അപായ വിളക്കുകളോ കനത്ത വെളിച്ചമുളള ലൈറ്റുകളോ തെളിയിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.