ഖത്തര്‍-ഇറാഖ് പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തി
text_fieldsദോഹ: ഇറാഖില്‍ തട്ടികൊണ്ടുപോയ ഖത്തരി പൗരന്‍മാരുടെ മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഇറാഖ് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ന് രാവിലെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഇറാഖ് പ്രാധാന മന്ത്രി ഡോ. ഹൈദര്‍ അല്‍ അബാധിയുമായി ടെലഫോണിലാണ് ചര്‍ച്ച നടത്തിയത്. ഇറാഖില്‍ നിന്ന് ഖത്തരി പൗരന്‍മാരെ തട്ടികൊണ്ടുപോയ സംഭവത്തെക്കുറിച്ചും അവരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും സംസാരിച്ചു. പ്രശ്നത്തില്‍ ഇറാഖ് ഭരണകൂടം നടത്തുന്ന ഇടപെടലുകളെ ഖത്തര്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. പൗരന്‍മാര്‍ ഉടന്‍ മോചിതരാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പൗരന്‍മാരുടെ മോചനത്തിനായി ഇറാഖ് സുരക്ഷവിഭാഗം പരിശ്രമം നടത്തുന്നതായി ഡോ. ഹൈദര്‍ അല്‍ അബാധി പറഞ്ഞു.
ഡിസംബര്‍ 16ന് പുലര്‍ച്ചെയായിരുന്നു സൗദിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇറാഖിലെ അല്‍ മുതന്വ പ്രവിശ്യയില്‍ നിന്ന് 26ാളം ഖത്തരി പൗരന്‍മാരെ ആയുധധാരികള്‍ തട്ടികൊണ്ടുപോയത്. ഏഴ് ഖത്തരികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കഴിഞ്ഞ ദിവസം മോചിതരായതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോചിപ്പിച്ചവരില്‍ ഒരു കുവൈത്തി പൗരനും ഒരു സൗദി പൗരനും ഉള്‍പ്പെട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇവരെ തട്ടികൊണ്ടുപോയവര്‍ ഇറാഖ്-കുവൈത്ത് അതിര്‍ത്തിയായ അല്‍ അബ്ദാലിയിലൂടെ കുവൈത്തിലത്തെി കുവൈത്തിലെ ഖത്തര്‍ അംബാസഡറുടെ സാന്നിധ്യത്തില്‍ കുവൈത്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം മോചിപ്പിക്കപ്പെട്ട ഒമ്പത് പേരും ഖത്തരി പൗരന്‍മാരാണെന്ന് കുവൈത്തിലെ അല്‍ വത്വന്‍ പത്രം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മരുഭൂമിയില്‍ വേട്ടക്കായി തമ്പടിച്ച ഖത്തരി സംഘത്തെ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്പതോളം വാഹനങ്ങളിലത്തെിയ ആയുധധാരികളാണ് തട്ടികൊണ്ടുപോയത്. ഖത്തറില്‍ നിന്ന് വേട്ടക്കായി പേയാതായിരുന്നു സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.