ആഭ്യന്തരമന്ത്രാലയത്തിന്‍െറ ആഘോഷങ്ങള്‍ക്ക് ആയിരങ്ങള്‍
text_fieldsദോഹ: രാജ്യത്തിന്‍െറ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രവാസികള്‍ക്കായി ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാനത്തെിയത് ആയിരങ്ങള്‍. നാലിടങ്ങളിലായാണ് മന്ത്രാലയം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍, അല്‍ റയ്യാന്‍ ക്ളബ്, അല്‍ വക്റ സ്പോര്‍ട്സ് ക്ളബ്, അല്‍ ഖോര്‍ ബര്‍വ വര്‍ക്കേഴ്സ് ആന്‍റ റിക്രിയേഷന്‍ ക്ളബ് എന്നിവിടങ്ങളിലാണ് പരിപാടികള്‍. ഇന്ത്യ, നേപ്പാളീസ്, ശ്രീലങ്ക, പാകിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യന്‍ കമ്മ്യൂണിറ്റികളുമായി സഹകരിച്ചാണ് ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചന്നത്. വിവിധ കമ്മ്യൂണിറ്റികളിലെ സ്കൂളുകളും പരിപാടികളില്‍ പങ്കെടുത്തു. കലാ-സാംസ്കാരിക പരിപാടികള്‍ക്ക് പുറമേ ക്രിക്കറ്റ്, ഫുട്ബാള്‍, ബാസ്കറ്റ് ബാള്‍, വോളിബാള്‍, വടംവലി, അത്ലറ്റിക്സ് തുടങ്ങി ആവേശകരമായ കായിക മത്സരങ്ങളും നടന്നു.
ഏഷ്യന്‍ ടൗണില്‍ ഓപണ്‍ സ്റ്റേജിലും ആംഫി തിയറ്ററിലുമായി അയ്യായിരത്തിലധികം ആളുകളാണ് ഉദ്ഘാടന പരിപാടികള്‍ക്കായി എത്തിയത്. ഇന്നലെയും ആയിരങ്ങളത്തെി. ഇന്ത്യന്‍, ശ്രീലങ്കന്‍ പ്രവാസി കമ്മ്യൂണിറ്റികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കൂടാതെ കാണികള്‍ക്ക് ആവേശം നല്‍കി സംഗീത പരിപാടികളും നടന്നു. അല്‍ഖോര്‍ ബര്‍വ റിക്രിയേഷന്‍ ക്ളബില്‍ വൈകുന്നേരം ആരംഭിച്ച പരിപാടികള്‍ക്ക് നാലായിരത്തിലധികം ആളുകളാണ് എത്തിയത്. സംഗീത-നൃത്ത പരിപാടികളും മറ്റും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കമ്മ്യൂണിറ്റികള്‍ അവതരിപ്പിച്ചു. ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ്ബാള്‍ തുടങ്ങി വിവിധയിനം കായിക മത്സരങ്ങളും അല്‍ഖോറില്‍ ആഘോഷത്തോടനുബന്ധിച്ച് നടന്നു. ശമാല്‍ സെക്യൂരിറ്റി അതോറിറ്റിയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും കമ്മ്യൂണിറ്റി പൊലിീസും പരിപാടികളില്‍ പങ്കുചേര്‍ന്നിരുന്നു.
പാകിസ്താന്‍, ബംഗ്ളാദേശ് രാജ്യങ്ങളിലെ പ്രവാസി കമ്മ്യൂണിറ്റികള്‍ക്കായി അല്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ നടന്ന പരിപാടിയില്‍ പതിനായിരത്തിലധികം ആളുകളാണ് എത്തിയത്. പാകിസ്താനിലെ പെഷവാറില്‍, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ നിന്നത്തെിയ സംഗീത കലാരന്‍മാരുടെ പ്രകടനങ്ങള്‍ ഇരുരാജ്യങ്ങളിലെയും പ്രവാസികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കിയത്. ആഭ്യന്തരമന്ത്രാലയത്തിന്‍െറ ഏറ്റവും പ്രധാനപരിപാടികളിലൊന്നാണ് രാജ്യത്തെ പ്രവാസികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഇത്തരം ആഘോഷ പരിപാടികളെന്ന് കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹമദ് അല്‍ മുഹന്നദി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ ആകര്‍ഷിക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നുവെന്നും തങ്ങളുടെ കലാ-കായിക മികവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മികച്ച അവസരംകൂടിയാണ് മന്ത്രാലയം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
