ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതാവും -ഫെര്‍ണാണ്ടോ ഹിയറോ
text_fieldsദോഹ: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചതായിരിക്കുമെന്ന് മുന്‍ സ്പാനിഷ് താരവും ഏറെ കാലം റയല്‍ മാഡ്രിഡ് ക്യാപ്റ്റനും റയ്യാന്‍ താരവുമായിരുന്ന ഫെര്‍ണാണ്ടോ ഹിയറോ.
പുതിയ പ്രതീക്ഷകളുമായി പുതിയ രാജ്യത്തേക്കാണ് ലോകകപ്പ് എത്തുന്നത്. ഖത്തറിന് ഇത് മികച്ച രീതിയില്‍ തന്നെ നടത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
ലോകകപ്പിന് പുതിയ സ്റ്റേഡിയങ്ങളാണ് നിര്‍മിക്കുന്നത്. മുന്‍ റയ്യാന്‍ താരമെന്ന നിലയില്‍ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനം തോന്നുന്നു.
ഏറ്റവും സുന്ദരമായ സ്റ്റേഡിയമായിരിക്കും അതെന്നും ഹിയറോ പറഞ്ഞു.
റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രമിക്കും. ഖത്തറിലെ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടുമെന്നും ഖത്തറില്‍ കാല്പന്തുകളിക്ക് വമ്പിച്ച സ്വീകാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.