Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് നടത്തിപ്പിന് ജി.സി.സി  ഉച്ചകോടിയുടെ പിന്തുണ

text_fields
bookmark_border
ലോകകപ്പ് നടത്തിപ്പിന് ജി.സി.സി  ഉച്ചകോടിയുടെ പിന്തുണ
cancel

ദോഹ: ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഖത്തറിന് ജി.സി.സിയുടെ പൂര്‍ണ പിന്തുണ. റിയാദില്‍ നടന്ന 36ാമത് ജി.സി.സി ഉച്ചകോടിയുടെ അവസാനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ഫുട്ബാള്‍ ലോകകപ്പിന് പിന്തുണ അറിയിച്ചത്. ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഖത്തറിന് എല്ലാ പിന്തുണയും അറിയിച്ച കൗണ്‍സില്‍ ലോകകപ്പിന്‍െറ വിജയകരമായ നടത്തിപ്പിന് സഹകരണവും വാഗ്ദാനം ചെയ്തു. 
ദോഹയില്‍ നടന്ന 35ാമത് ജി.സി.സി ഉച്ചകോടിയുടെ നേതൃത്വം ഭംഗിയായി നിര്‍വഹിക്കുന്നതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഖത്തര്‍ സര്‍ക്കാറും നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങളെ അഭിനന്ദിച്ച സുപ്രീം കൗണ്‍സില്‍ അവരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഖത്തറിലെ ജനങ്ങള്‍ക്ക് അഭിവൃദ്ധിയും പുരോഗതിയും ആശംസിക്കുകയും ചെയ്തു. എക്സ്പോ 2020ന് വേദിയാകുന്ന യു.എ.ഇക്കും ജി.സി.സി ഉച്ചകോടി പിന്തുണ അറിയിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story