വ്യാജ സര്‍ട്ടിഫിക്കറ്റ്: മലയാളിക്ക് മൂന്ന് വര്‍ഷം തടവ്
text_fieldsദോഹ: ഉദ്യോഗക്കയറ്റം ലഭിക്കാനായി വ്യാജ ബി.എസ്.സി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് മലയാളിയെ മൂന്നുവര്‍ഷം തടവിനും ശേഷം നാടുകത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. 2006ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയതായാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് സര്‍വകലാശാലയുടെ ഒൗദ്യോഗിക സ്റ്റിക്കര്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പതിക്കുകയും പിന്നീട് വ്യാജ ഒപ്പിടുകയും മുംബൈയിലെ ഖത്തര്‍ എംബസിയുടെ വ്യാജ സീല്‍ പതിക്കുകയും ചെയ്ത ശേഷം സാക്ഷ്യപ്പെടുത്താനായി ദോഹയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റിന്‍െറ ഘടനയില്‍ സംശയം തോന്നിയ അധികൃതര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയും വ്യാജ നിര്‍മിതിയാണെന്ന് കണ്ടത്തെുകയുമായിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനായി പ്രതി മറ്റൊരു വ്യക്തിക്ക് 20,000 ഇന്ത്യന്‍ രൂപ കൈമാറിയതായും കണ്ടത്തെിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുന്ന മുറക്ക് ശിക്ഷ നടപടികള്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.