Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎണ്ണവിലയിടിവ്...

എണ്ണവിലയിടിവ് സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും -പ്രധാനമന്ത്രി

text_fields
bookmark_border
എണ്ണവിലയിടിവ് സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും -പ്രധാനമന്ത്രി
cancel

ദോഹ: എണ്ണ വിപണിയില്‍ അനുഭവപ്പെടുന്ന വിലയിടിവ് എണ്ണ, പ്രകൃതിവാതക രംഗത്തുളള നിക്ഷേപത്തെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. വിലയിടിവ് കാരണം ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ലാഭം ലഭിക്കുമെങ്കിലും ഉല്‍പാദക രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ ഇന്നലെ രാവിലെ ആരംഭിച്ച ഒമ്പതാമത് അന്താരാഷ്ട്ര പെട്രോളിയം ടെക്നോളജി കോണ്‍ഫന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 
ലോക എണ്ണ വിപണിയില്‍  വിലസ്ഥിരത നിലനിര്‍ത്താന്‍ സാധ്യമായതല്ലാം ഖത്തര്‍ ചെയ്തിട്ടുണ്ട്. എണ്ണവിലയിലെ ചാഞ്ചാട്ടം ഉല്‍പാദനവുമായോ ആവശ്യവുമായോ ബന്ധപ്പെട്ട് കിടക്കുന്നതല്ല. വിലയിലെ അസ്ഥിരത ദീര്‍ഘകാലടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമല്ളെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം വ്യവസായത്തിന്‍െറ വളര്‍ച്ചയില്‍ നൂതന സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ട്. വന്‍കിട എണ്ണ, പ്രകൃത വാതക പദ്ധതികള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നതില്‍ ഖത്തര്‍ വന്‍തോതില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. 
പെട്രോളിയം വ്യവസായത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളുടെ പ്രധാന കാരണം നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ വിപണിയിലെ വില തകര്‍ച്ച പരിഗണിക്കാതെ തന്നെ പ്രകൃതിവാതക ഉല്‍പാദനരംഗത്തുളള നിക്ഷേപം ഖത്തര്‍ തുടരും. പെട്രോളിയം രംഗത്ത് നടക്കുന്ന ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കും കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള എണ്ണ വിപണിയിലെ വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഊര്‍ജ മേഖലയിലെ വിഗ്ധരും ചടങ്ങില്‍ പങ്കെടുത്തു. 
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷണല്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് പെട്രോളിയം എക്സിബിഷനും തുടക്കമായി. സമ്മേളനം ആരംഭിച്ച 2005 മുതല്‍ ഇതുവരെ മേഖലയില്‍ നിന്നുള്ള 40,000ത്തോളം ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar oil
Next Story