ശക്തമായ കാറ്റിനും മഴക്കും സാധ്യത
text_fieldsദോഹ: രാജ്യത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശമാല്‍ പ്രവിശ്യയിലടക്കം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലാകും ശക്തമായ മഴക്ക് സാധ്യത.
രാത്രിയില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും വകുപ്പ് അറിയിച്ചു. കടലിലും തീരപ്രദേശത്തും അന്തരീക്ഷം മേഘാവൃതമാവും. തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടാകുമെന്നും കടലില്‍ ഉയരത്തില്‍ തിരമാലയടിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തീരത്ത് 18നും 28നും ഇടയില്‍ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റടിക്കും.
ഇത് 38 നോട്ടിക്കല്‍ മൈല്‍ വരെ വേഗത പ്രാപിക്കുമെന്നും കടലില്‍ ഇത് 35 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയിലാവുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാല്‍ ചില ഭാഗങ്ങളില്‍ കാഴ്ചാപരിധി നാലിനും എട്ടിനും കിലോമീറ്ററായിരിക്കും.
ഇത് രണ്ട് കിലോമീറ്ററായി കുറയുമെന്നും വകുപ്പ് വ്യക്തമാക്കി. ചിലയിടങ്ങളില്‍ അതിലേറെ കുറയുമെന്നും കടലില്‍ അഞ്ചടി ഉയരത്തില്‍ വരെ തിരയടിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.