തൊഴില്‍ പീഡനത്തെതുടര്‍ന്ന് മാനസികനില തെറ്റി: ദുരിതജീവിതത്തിനൊടുവില്‍ മലയാളി യുവാവ് നാട്ടിലേക്ക് തിരിച്ചു
text_fieldsദോഹ: റിക്രൂട്ട്മെന്‍റ് ഏജന്‍സി വഴി തൊഴില്‍ തേടിയത്തെി മാനസികനില തെറ്റി ദുരിതജീവിതം നയിക്കേണ്ടി വന്ന കോട്ടക്കല്‍ സ്വദേശിയായ യുവാവ് നാട്ടിലേക്ക് മടങ്ങി. കോട്ടക്കലിനടുത്ത് കോല്‍ക്കളം സ്വദേശി അശ്കര്‍ അലിയാണ് മാസങ്ങള്‍ നീണ്ട ദുരിതജീവിതത്തിന് ശേഷം ഇന്നലെ നാട്ടിലേക്ക് മടങ്ങിയത്.
ഇന്നലെ രാവിലെ റുമൈല മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിച്ച അശ്കര്‍ ഉച്ചക്ക് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്രയായി. ഈ വര്‍ഷം ജനുവരിയില്‍ ഒരു റിക്രൂട്ട്മെന്‍റ് ഏജന്‍സി വഴി ഡ്രൈവര്‍ വിസയില്‍ ജോലിക്കത്തെിയ അശ്കര്‍ കടുത്ത തൊഴില്‍ പീഡനത്തത്തെുടര്‍ന്നാണ് മാനസികമായി തളര്‍ന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കമ്പനി വിവിധ വീടുകളില്‍ ഇയാളെ ജോലിക്ക് നിയോഗിക്കുകയായിരുന്നു. അവസാനം ജോലി ചെയ്ത വീട്ടില്‍ നിന്ന് കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഇയാള്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സിയിലേക്ക് തിരികെ ചെല്ലുകയും നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഏര്‍പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഏജന്‍സി തയ്യാറായില്ളെന്നും പരുഷമായി പെരുമാറിയതായും അശ്കര്‍ ആരോപിച്ചു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പിന്നീട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് താമസം മാറിയ അശ്കര്‍ കടുത്ത മാനസിക വിഭ്രാന്തി പ്രകിടിപ്പിച്ചു തുടങ്ങുകയായിരുന്നു.
ഈ ഘട്ടത്തില്‍ ദോഹയിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ അശ്കറിനെ ഏറ്റെടുക്കുകയും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ട് അശ്കറിന് ചികിത്സ നല്‍കുകയും ചെയ്തു.
രണ്ടര മാസത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് അശ്കര്‍ ഇന്നലെ രാജ്യം വിട്ടത്. ജോലി സ്ഥലത്ത് നിന്നും റിക്രൂട്ട്മെന്‍റ് ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും തനിക്ക് കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു. കരാര്‍ പ്രകാരം പറഞ്ഞ ശമ്പളം ലഭിച്ചിട്ടില്ളെന്നും വിവിധ സ്ഥലങ്ങളിലായി ആറു മാസത്തോളം ജോലി ചെയ്തെങ്കിലും മൂന്ന് മാസത്തെ പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്.
അവസാന മാസങ്ങളില്‍ ജോലി ചെയ്ത വീട്ടില്‍ നിന്ന് മാത്രമാണ് പകുതിയാണെങ്കിലും ശമ്പളം ലഭിച്ചത്. ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിയ അശ്കറിന് ഈ ഘട്ടത്തില്‍ നാട്ടില്‍ നിന്ന് ഉമ്മ ഖത്തറിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു. ക്വാളിറ്റി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര ഇടപെട്ടതിനെ തുടര്‍ന്നാണ് അശ്കറിന്‍െറ യാത്ര എളുപ്പമായത്.
ലണ്ടനിയില്‍ ചികിത്സയിലായിരുന്ന സ്പോണ്‍സര്‍ അശ്കറിനെ തിരിച്ചയക്കുന്നതിന് ദോഹയിലത്തെുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിയമപരമായ രേഖകള്‍ ശരിയാക്കി തിരിച്ചയക്കല്‍ കേന്ദ്രത്തിലത്തെിക്കുകയും ചെയ്തു. സ്പോണ്‍സര്‍ കൊച്ചിയിലേക്ക് എടുത്ത് നല്‍കിയ ടിക്കറ്റ് ഇന്ത്യന്‍ എംബസിയുടെ പബ്ളിക് റിലേഷന്‍സ് വിഭാഗം കോഴിക്കോട്ടേക്ക് മാറ്റി നല്‍കിയിരുന്നു. ഉമ്മയും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്ന അശ്കര്‍ ഏറെ പ്രതീക്ഷകളോടെയാണ് ഖത്തറിലത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.