50 കിലോമീറ്റര്‍ ഓട്ടത്തില്‍ യു.എസ് താരം ടോണി മിഗ്ളിയോസി ജേതാവ്
text_fieldsദോഹ: ഖത്തര്‍ അത്ലറ്റിക് ഫെഡറേഷനും ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അള്‍ട്രാ റണ്ണേഴ്സും സംയുക്തമായി ആസ്പയര്‍ സോണില്‍ നടത്തിയ പ്രഥമ ഐ.എ.യു 50 കിലോമീറ്റര്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരം ടോണി മിഗ്ളിയോസിക്ക് കിരീടം.
ആസ്പയര്‍ സോണില്‍ വൈകുന്നേരം ആറിന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ കെനിയന്‍ താരങ്ങളുടെ ഭീഷണി മറികടന്ന് രണ്ട് മണിക്കൂര്‍ 52 മിനുട്ട് എട്ട് സെക്കന്‍റ് ദൂരം താണ്ടിയാണ് അമേരിക്കക്കാരന്‍ പ്രഥമ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. കെനിയന്‍ താരങ്ങളായ അര്‍നോള്‍ഡ് കിബത് കിപ്താവോ, സാമുവല്‍ ബിറോംഗോ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെി. 10 ലാപുകളിയാണ് മത്സരം നടന്നത്. ഓരോ ലാപിലും അഞ്ച് കിലോമീറ്റര്‍ ദൂരം ഓടാനുണ്ട്. ഒന്നാം ലാപ് മുതല്‍ മികച്ച പോരാട്ടവീര്യമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് പരിചയസമ്പന്നരായ ഡോക്ടര്‍മാരടക്കമുളള മെഡിക്കല്‍ സംഘത്തെ തന്നെ സംഘാടകര്‍ സന്നദ്ധരാക്കി നിര്‍ത്തിയിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിന്‍െറ പാരമ്പര്യത്തനിമ വ്യക്തമാക്കുന്ന കലാരൂപങ്ങളും മറ്റ് പരിപാടികളും വേദിയില്‍ അരങ്ങേറി. അമേരിക്ക, കെനിയ, ആസ്ട്രേലിയ, നോര്‍വേ, ബ്രിട്ടന്‍, അയര്‍ലണ്ട്, ജപ്പാന്‍, തുടങ്ങി 20ലധികം രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ സാന്നിധ്യമറിയിച്ചത്. സചാരി ഓര്‍ണലാസ്, ഹാം സെങേഴ്സ്, ശിംഗിറായ് ബെഡ്സ, കാമിലി ഹെറോണ്‍, കെലി ആന്‍ വാരി, മരിജ വരാജിച്ച് തുടങ്ങി ദീര്‍ഘദൂര ഓട്ടത്തില്‍ മുന്‍പന്തിയിലുള്ള നൂറിലധിം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിനത്തെിയത്.
ഏറ്റവും പ്രാധാന്യമേറിയ 50 കിലോമീറ്റര്‍ ലോകചാമ്പ്യന്‍ഷിപ്പിന്‍െറ പ്രഥമ വേദിയായി ഖത്തര്‍ മാറിയതില്‍ അഭിമാനമുണ്ടെന്നും ലോക കായിക ഭൂപടത്തില്‍ ഖത്തറിന്‍െറ സ്ഥാനമാണിത് വ്യക്തമാക്കുന്നതെന്നും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഇവന്‍റ്സ് മാനേജര്‍ അബ്ദുല്ല അല്‍ ഖാതിര്‍ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.