Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2015 4:09 PM IST Updated On
date_range 3 Aug 2015 4:09 PM ISTജി.സി.സി വിദേശകാര്യമന്ത്രിതല ഉച്ചകോടി ഇന്ന്
text_fieldsbookmark_border
ദോഹ: ഇറാന് ആണവ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കായി കുവൈത്ത്, യു.എ.ഇ, ഒമാന്‍, സൗദി വിദേശകാര്യമന്ത്രിമാര്‍ ഇന്നലെ ദോഹയിലത്തെി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ് എന്നിവരെ ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും അതത് രാജ്യങ്ങളുടെ അംബാസഡര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.
ജി.സി.സി വിദേശകാര്യമന്ത്രിതല ഉച്ചകോടി: മന്ത്രിമാരത്തെി
ദോഹ: ഇറാന് ആണവ കരാറിന്‍െറ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കായി കുവൈത്ത്, യു.എ.ഇ, ഒമാന്‍, സൗദി വിദേശകാര്യമന്ത്രിമാര്‍ ഇന്നലെ ദോഹയിലത്തെി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ് എന്നിവരെ ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും അതത് രാജ്യങ്ങളുടെ അംബാസഡര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.
ഉച്ചകോടിക്ക് മുമ്പായുള്ള പ്രാരംഭ യോഗങ്ങള്‍ ഇന്നലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. വൈകുന്നേരം മുതല്‍ പ്രാരംഭ ചര്‍ച്ച യോഗങ്ങള്‍ ആരംഭിച്ചു. ഇറാനുമായുള്ള ആണവക്കരാറിന്െറ പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള ആശങ്ക അകയറ്റാന്‍ അമേരിക്ക മുന്‍കൈയെടുത്ത് വിദേശകാര്യമന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. ഈജിപ്ത് സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സമീഹ് ശുക്രിയുമായി ജോണ്‍ കെറി വിശദമായ കൂടിക്കാഴ്ച നടത്തിയ ശേഷം കൈറോയില്‍ നിന്നാണ് കെറി ദോഹയിലത്തെുന്നത്. ഇറാനും ആണവകരാറും പ്രാഥമിക പരിഗണനയുള്ള യോഗത്തില്‍ ഐ.എസ് തീവ്രവാദവും മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ സാഹചര്യവും വിശദമായി ചര്‍ച്ച ചെയ്യും. സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇറാനുമായി രാഷ്ട്രീയമായും നയതന്ത്രപരമായും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ബഹ്റൈന്‍ ഈയിടെ ഇറാനിലെ അംബാസഡറെ പിന്‍വലിക്കുക വരെ ചെയ്തിരുന്നു. ഇറാനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ ഉപരോധം പിന്‍വലിക്കുന്നത് ഏറെ ആശങ്കയോടെ കാണുന്ന രാഷ്ട്രങ്ങള്‍ ജി.സി.സിയിലുണ്ട്. ഇത് നീക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ദോഹയില്‍ യോഗം വിളിച്ചുചേര്‍ത്തത്.
അതിനിടെ, ജോണ്‍ കെറിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ അസിസ്റ്റന്റ് വിദേശകാര്യസെക്രട്ടറി ആന്‍ പാറ്റേഴ്സണുമായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. പൗരസ്ത്യ രാജ്യങ്ങളുടെ ചുമതലയുള്ള ആന്‍ പാറ്റേഴ്സണുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ചും അവ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ചര്‍ച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളും യമനിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
