Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​മ്മ​രി​യാ​ട്...

ചെ​മ്മ​രി​യാ​ട് ഉ​ൽ​പാ​ദ​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
ചെ​മ്മ​രി​യാ​ട് ഉ​ൽ​പാ​ദ​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന
cancel
camera_alt

ഖ​ത്ത​റി​ലെ ചെ​മ​രി​യാ​ട്​ ഫാ​മു​ക​ളി​ലൊ​ന്ന്​

ദോ​ഹ: പ്രാ​ദേ​ശി​ക ചെ​മ്മ​രി​യാ​ട് ഉ​ൽ​പാ​ദ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്​ നേ​ട്ടം. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​ന​ത്തിെൻറ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. റ​മാ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​റ​ച്ചി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​മ​രി​യാ​ടു​ക​ളു​ടെ വ​ൻ​ആ​വ​ശ്യ​ക​ത​യാ​ണ്​ ഉ​ണ്ടാ​വു​ക. വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ഷ​ക​ർ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​മു​ണ്ട്. ചി​ല ഫാം ​ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ​യ​ട​ക്കം ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

അ​റ​ബ് മാം​സ ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ കൂ​ടു​ത​ൽ സ​ബ്സി​ഡി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന്​ ഫാം ​ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ു. ക​ർ​ഷ​ക​ർ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ മി​ക​ച്ച ഇ​നം ചെ​മ്മ​രി​യാ​ടു​ക​ളെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഖ​ത്ത​റി​ലേ​ക്ക്​ എ​ത്തി​ക്ക​ണ​മെ​ന്നും ഈ ​രം​ഗ​ത്തു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ 'അ​ൽ റാ​യ' ദി​ന​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത്​ കൃ​ഷി ക​ന്നു​കാ​ലി ക​ണ​ക്കെ​ടു​പ്പ്​ ന​ട​ക്കു​ന്നു​ണ്ട്​. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തി​യ ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​നും മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പു​തു​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​നു​മാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. 2023ൽ ​കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ സ്വ​യം​പ​ര്യാ​പ്​​ത​ത​ 70 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​ണ്​ ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ മൂ​ലം രാ​ജ്യ​ത്തെ ക​ന്നു​കാ​ലി സ​മ്പ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 1230 കൃ​ഷി​ഫാ​മു​ക​ൾ, 7200 ക​ന്നു​കാ​ലി ഫാ​മു​ക​ൾ തു​ട​ങ്ങി രാ​ജ്യ​ത്തി​‍െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥ​പ​ന​ങ്ങ​ളി​ലാ​ണ്​ സെ​ൻ​സ​സ്​ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക.

മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ലൈ​വ്​​സ്​​റ്റോ​ക്ക്​ വ​കു​പ്പി​‍െൻറ നി​ല​വി​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ ആ​കെ ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണം 17,07,547 ആ​ണ്. ഒ​ട്ട​ക​ങ്ങ​ൾ, ചെ​മ്മ​രി​യാ​ടു​ക​ൾ, പ​ശു, ആ​ടു​ക​ൾ എ​ന്നി​വ​യ​ട​ക്ക​മാ​ണി​ത്. ഫാ​മു​ക​ളി​ലെ ക​ന്നു​കാ​ലി​ക​ളു​ടെ ദേ​ശീ​യ ര​ജി​സ്​​റ്റി​ൽ 2016 ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്​ 1.2 മി​ല്ല്യ​ൺ ക​ന്നു​കാ​ലി​ക​ളാ​ണ്. 1,31,080 ആ​ണ്​ ആ​കെ​യു​ള്ള ഒ​ട്ട​ക​ങ്ങ​ളു​െ​ട എ​ണ്ണം. ചെ​മ​രി​യാ​ടു​ക​ൾ 10,94,217 എ​ണ്ണ​മു​ണ്ട്. ആ​ടു​ക​ൾ 4,41,279 എ​ണ്ണ​മാ​ണു​ള്ള​ത്. ആ​കെ​യു​ള്ള പ​ശു​ക്ക​ൾ 40,971 ആ​ണ്. ആ​കെ​യു​ള്ള ക​ന്നു​കാ​ലി ക​ർ​ഷ​ക​രു​ടെ എ​ണ്ണം 17,866 ആ​ണ്. 2000ത്തി​ലാ​ണ്​ കാ​ർ​ഷി​ക ക​ന്നു​കാ​ലി മേ​ഖ​ല​യി​ൽ അ​വ​സാ​ന ക​ണ​െ​ക്ക​ടു​പ്പ്​ ന​ട​ത്തി​യി​രു​ന്ന​ത്.

​ക​ന്നു​കാ​ലി വി​പ​ണ​ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി കാ​ലി​വി​പ​ണ​ന ച​ന്ത ഉ​ട​ൻ ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ കെ​ട്ടി​ട കോം​പ്ല​ക്സു​ക​ളു​ടെ അ​ടു​ത്തേ​ക്ക് മാ​റ്റി​സ്​​ഥാ​പി​ക്കാ​നി​ട​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​ന് ഉ​ട​മ​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story