ഖുർആൻ മന:പാഠമാക്കി 181 വിദ്യാർഥികൾ
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ നേതൃത്വത്തിൽ ഖുര്ആന് പഠന കേന്ദ്രങ്ങളിൽനിന്ന് 2023-24 വർഷങ്ങളിലായി പഠനം പൂർത്തിയാക്കി മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ആദരിച്ചു. പരിപാടി ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ, ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം- ന്റെ നിയന്ത്രണത്തിൽ നടന്നു. മന്ത്രാലയത്തിന്റെ അണ്ടര് സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനിയും സന്നിഹിതനായിരുന്നു.
ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് സംഘടിപ്പിച്ച ഖുര്ആന് പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളെ ആദരിക്കുന്ന പരിപാടിയിൽനിന്ന്
ചടങ്ങിൽ, ഖുര്ആൻ പഠനാംരംഭം മുതൽ ഹിഫ്ദ് പൂർത്തിയാക്കുകയും ചെയ്തതുൾപ്പെടെ 603 വിദ്യാർഥികളെ ആദരിച്ചു. ഖുര്ആൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നൽകിയ സംഭാവനയും പ്രവർത്തനവും മാനിച്ച് 15 ഖുര്ആൻ സെന്റർ മേധാവികളെയും 100 മികച്ച അധ്യാപകരെയും ആദരിച്ചു. വിദ്യാർഥികളുടെ ഖുര്ആൻ പാരായണത്തോടെ പരിപാടി ആരംഭിച്ചു. ഖുര്ആൻ സെന്ററുകൾ മതപരമായും വിദ്യാഭ്യാസപരമായും നന്മ നിറഞ്ഞ തലമുറയെ വളർത്തുന്ന ഇടങ്ങളായി വികസിപ്പിക്കാൻ ഔഖാഫ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പരിപാടിയെന്ന് ദഅ്വ വിഭാഗത്തിന്റെ ഡയറക്ടർ ജാസിം ബിൻ അബ്ദുല്ല അൽ അലി പറഞ്ഞു. രണ്ടുവർഷത്തിനിടെ 181 പേർ ഹിഫ്ദ് പൂർത്തിയാക്കി, 422 ഖത്തരി വിദ്യാർഥികൾ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു, 92 വിദ്യാർഥികൾ അൽ-നൂർ എജുക്കേഷനൽ ഖുര്ആൻ സെന്ററിൽ ചേർന്നതായും അദ്ദേഹം വ്യക്തമാക്കി. 2023ൽ സെന്ററുകളുടെ എണ്ണം 132 ആയിരുന്നത് 148 ആയി ഉയർന്നു. ഇതിൽ 116 സെന്ററുകൾ മന്ത്രാലയം നേരിട്ട് ഫണ്ടുചെയ്യുന്നതാണ്. 2024ൽ ഖുര്ആൻ സെന്ററുകളിൽ ചേർന്നത് 2,249 പേർ ഖത്തരി വിദ്യാർഥികൾ അടക്കം 18,994 വിദ്യാർഥികളാണ്. 2023ൽ ഖുര്ആൻ ഹിഫ്ദ് ചെയ്ത വിദ്യാർഥികളുടെ എണ്ണം 58ൽ ആയിരുന്നെങ്കിൽ 2024ൽ 123 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

