സുരക്ഷിത യാത്രക്കായി പൂർത്തിയാക്കിയത് 1800 കി.മീ സൈക്കിൾ പാത
text_fieldsദോഹ: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും സുസ്ഥിര യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം നിർമിച്ചത് 1,808 കി.മീ ദൈർഘ്യമുള്ള കാൽനട, സൈക്കിൾ പാതകൾ. 2020 മുതൽ 2025 വരെയുള്ള കാലയളവിലാണ് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ ഇത്രയും കൂടുതൽ സൈക്കിൽ പാതയുടെ നിർമാണം പൂർത്തിയാക്കിയത്. സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പാതകൾ വികസിപ്പിച്ചിരിക്കുന്നത്.
നഗരങ്ങളിലും ജനവാസ മേഖലകളിലും സുസ്ഥിരമായ സഞ്ചാര സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ പാതയുടെ നിർമാണം നടത്തിയത്. ഹൈവേകൾ, പ്രധാന റോഡുകൾ, മറ്റ് പ്രാദേശിക റോഡുകൾ എന്നിവയുമായി ഈ പാതകളെ ബന്ധിപ്പിച്ചിട്ടുണ്ട്. പ്രധാന റോഡുകളെ പൂർണമായും കാൽനട -സൈക്കിൾ പാതകളുമായി വേർതിരിച്ച്, കൃത്യമായ അകലത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് റോഡപകടങ്ങൾ കുറക്കാനും തടസ്സമില്ലാതെ സുഗമമായ യാത്ര ഉറപ്പാക്കാനും സഹായിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി പ്രധാനമായും രണ്ട് രീതിയിലുള്ള പാതകൾ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം കൂടുതൽ സൈക്കിൾ പാതകളും കാൽനട പാതകളും ഒരുക്കുന്നതിലൂടെ ഗതാഗത സംവിധാനത്തെ കൂടുതൽ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

