അൽ അത്തിയക്ക് 17ാമത് ഖത്തർ റാലി കിരീടം
text_fieldsഖത്തർ ഇന്റർനാഷനൽ റാലിയിൽനിന്ന്
ദോഹ: ഖത്തർ ഇന്റർനാഷനൽ റാലി 2023ന്റെ 44ാമത് എഡിഷനിൽ ഖത്തരി ഡ്രൈവർ നാസർ സാലിഹ് അൽ അത്തിയക്ക് കിരീടം. 2019, 2021, 2022 വർഷങ്ങൾക്കു പിന്നാലെ അൽ അത്തിയ തുടർച്ചയായ നാലാം തവണയാണ് ഖത്തർ റാലി കിരീടം നേടുന്നത്. കോവിഡ് കാരണം 2020ൽ ചാമ്പ്യൻഷിപ് നടന്നിട്ടില്ല.
2004 എഡിഷനിൽ അദ്ദേഹം വിജയിച്ചെങ്കിലും മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിൽ റാലി ഉൾപ്പെടുത്തിയിരുന്നില്ല. അത്തിയയുടെ 17ാമത് ഖത്തർ റാലി കിരീടമാണിത്. മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിലെ 225 റൗണ്ടുകളിൽ ഇതോടെ 83 വിജയം സ്വന്തമായി.
ഫോക്സ്വാഗൺ പോളോ ജി.ടി.ഐയിൽ ഒരു മണിക്കൂർ 44 മിനിറ്റ് 07.4 സെക്കൻഡിൽ ഫിനിഷ് ചെയ്ത നാസർ സാലിഹ് അൽ അത്തിയയും ഫ്രാൻസിന്റെ മാത്യു ബൗമലും ചേർന്ന ടീം ഒന്നാം സ്ഥാനത്തെത്തി. സ്കോഡ ഫാബിയ റാലി2 ഇവോയിൽ നോർവേയുടെ മാഡ്സ് ഓസ്റ്റ്ബെർഗും സ്വീഡന്റെ പാട്രിക് ബാർട്ടും ഒരു മണിക്കൂർ 44 മിനിറ്റ് 19.6 സെക്കൻഡിൽ രണ്ടാം സ്ഥാനത്തെത്തി.
സ്കോഡ ഫാബിയ റാലി2 ഇവോയിൽ റൈഡിങ്ങിനിറങ്ങിയ നോർവേയുടെ ആൻഡ്രിയാസ് മിക്കൽസെൻ-ടോർസ്റ്റീൻ എറിക്സൺ സഖ്യത്തിനാണ് (ഒരു മണിക്കൂർ 45 മിനിറ്റ് 44.9 സെക്കൻഡ്) മൂന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

