വിനോദയാത്ര സംഘത്തിൽ 14 മലയാളികൾ
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മാപ്സ് ആൻഡ് വോഗ്സ് വഴി ജൂൺ ആറിന് കെനിയയിലേക്ക് യാത്രപോയ സംഘമാണ് മടക്കയാത്രക്ക് രണ്ടുദിവസം മുമ്പ് അപകടത്തിൽ പെട്ടത്.ലോകപ്രശസ്ത വന്യജീവി വിനോദ സഞ്ചാരകേന്ദ്രമായ മസായ് മാര സന്ദർശിച്ച് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തുള്ള ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ദുർഘടമായ പാതയിലൂടെ കനത്ത മഴയിലുള്ള യാത്ര ദുരന്തയാത്രയിലേക്ക് വഴിവെച്ചു. വിവിധ സംസ്ഥാനക്കാരായ 28 പേരാണ് ഖത്തറിൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ന്യാഹുരുരു ജനറൽ ആശുപത്രി, സെന്റ് ബെനഡിക്ട് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ട്രാവൽ ഏജൻസി ജീവനക്കാരൻ ജോയൽ കോൺവെ, മകൻ ട്രാവിസ് എന്നിവരുടേത് നിസ്സാര പരിക്കാണ്. രണ്ടുപേർക്കാണ് ഗുരുതര പരിക്കുള്ളത്. ഇവരെ എയർ ആംബുലൻസ് വഴി നൈറോബിയിലെ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റവർ: അസ്മ ഇഖ്ബാൽ ഇബ്രാഹിം, അബ്ദുല്ല റിസ്വാൻ, അൽമാസ് ഇഖ്ബാൽ, പഴനി കുമാർ, വിജയലക്ഷ്മി, നിധീഷ് കുമാർ, ഷോജി ഐസക്, ആബേൽ ഉമ്മൻ ഐസക്, ബിബിൻ ബാബു, നസിറീൻ അബാനു, സാദിയ അഞ്ജും ഖഫീൽ അഹമ്മദ്, മനോജ് കുമാർ, ശ്രുതി ബംഗാര, ആനന്ദ കുംബാർ, ജയലക്ഷ്മി, മുഹമ്മദ് ഹനീഫ, ജോയൽ കോൺവേ ജോസഫ്, ട്രാവിസ് നോയൽ റോഡ്രിഗസ്, സജിൽ അബ്ദുൽ സലാം, റിനി കമാലുദ്ദീൻ, ആസിഫ് മുഹമ്മദ് സജിൽ, അദ്നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് സജിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.