Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ നാ​ഷ​ന​ൽ...

ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ൽ 12.5 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

text_fields
bookmark_border
ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ൽ 12.5 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ
cancel

ദോ​ഹ: സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വു​മാ​യി ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി. 2025ൽ 12.5 ​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ച​ത്. 2017ൽ ​ന​വീ​ക​രി​ച്ച പു​തി​യ ലൈ​ബ്ര​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന സ​ന്ദ​ർ​ശ​ക ക​ണ​ക്കാ​ണി​ത്. 2024ൽ 11.9 ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു ലൈ​ബ്ര​റി​യി​ലെ​ത്തി​യി​രു​ന്ന​ത്.

കൂ​ടാ​തെ, ക​ഴി​ഞ്ഞ വ​ർ​ഷം 29,000 പേ​ർ പു​തി​യ​താ​യി ലൈ​ബ്ര​റി​യി​ൽ അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 3,19,190 ആ​യി ഉ​യ​ർ​ന്നു. ഏ​ക​ദേ​ശം 4,15,000 പ്രി​ന്റ് പു​സ്ത​ക​ങ്ങ​ൾ അം​ഗ​ങ്ങ​ൾ കൈ​വ​ശം കൊ​ണ്ടു​പോ​യി വാ​യി​ച്ചു. ലൈ​ബ്ര​റി​യു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

2024ൽ ​മാ​ത്രം 28 ല​ക്ഷം ഡി​ജി​റ്റ​ൽ കോ​പ്പി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തു. ലൈ​ബ്ര​റി​യു​ടെ ആ​പ്പ് 77,000ത്തി​ല​ധി​കം ത​വ​ണ​യാ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.

ഇ -​റി​സോ​ഴ്‌​സു​ക​ൾ 3.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ത​വ​ണ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു. ലൈ​ബ്ര​റി​യു​ടെ ഡി​ജി​റ്റ​ൽ ഹെ​റി​റ്റേ​ജ് ക​ല​ക്ഷ​ൻ പേ​ജി​ന് 33 ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രു​മു​ണ്ട്. ലൈ​ബ്ര​റി​യു​ടെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ 'ഖ​ത്ത​ർ റീ​ഡ്സ്'-​ലെ പ​രി​പാ​ടി​ക​ളി​ൽ 2025-ൽ 85,000-​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 10,000 പേ​രു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന സാം​സ്കാ​രി​ക-​വി​ജ്ഞാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ലൈ​ബ്ര​റി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsqatar national libraryqatar​
News Summary - 12.5 lakh visitors at Qatar National Library
Next Story