Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവന്ദേഭാരത് അഞ്ചാം...

വന്ദേഭാരത് അഞ്ചാം ഘട്ടം: ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക്​ 12 വിമാനങ്ങൾ 

text_fields
bookmark_border
വന്ദേഭാരത് അഞ്ചാം ഘട്ടം: ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക്​ 12 വിമാനങ്ങൾ 
cancel

ദോഹ: കേന്ദ്രസർക്കാറിൻെറ വന്ദേഭാരത് പദ്ധതിയിലെ അഞ്ചാം ഘട്ടത്തിൽ ഖത്തറിൽ നിന്ന്​ ​37 വിമാനങ്ങൾ. ആഗസ്​റ്റ്​  ഒന്നുമുതൽ ഒമ്പതുവരെയുള്ള ദിവസങ്ങളിലെ പട്ടികയാണ്​ കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്​. ആഗസ്​റ്റ്​  ഒന്നിന്​ രാവിലെ 9.40ന്​ ദോഹയിൽ നിന്നുള്ള വിമാനം മുംബൈയിലേക്കാണ്​. 3.45ന്​ മുംബൈയിൽ എത്തും. ആഗസ്​റ്റ്​ ഒന്നിന്​  തന്നെ കോഴിക്കോ​ട്ടേക്കും വിമാനമുണ്ട്​. രാവിലെ 10.5ന്​ ദോഹയിൽ നിന്ന്​ പുറ​െപ്പട്ട്​ വൈകുന്നേരം 4.45ന്​ കോഴിക്കോ​​ ട്ടെത്തും. ആഗസ്​റ്റ്​ ഒന്നിനുള്ള മറ്റൊരു വിമാനം തിരുവനന്തപുരത്തേക്കാണ്​. 

രാവിലെ 10.15ന്​ ദോഹയിൽ നിന്ന്​ പുറപ്പെട്ട്​  വൈകുന്നേരം 5.15ന്​ തിരുവനന്തപുരത്ത്​ എത്തും. ആഗസ്​റ്റ്​ ഒന്നിന്​ ചെന്നെ, ഹൈദരാബാദ്​, ലക്​നോ  എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്​. ആഗസ്​റ്റ്​ ഒന്നിന്​ തന്നെ രാത്രി 1.10ന്​ കൊച്ചിയിലേക്കും വിമാനമുണ്ട്​. പുലർച്ചെ 5.5ന്​  കൊച്ചിയിലെത്തും. ആഗസ്​റ്റ്​ രണ്ടിന്​ മു​ം​ൈബ, ചെ​ൈന്ന, ഹൈദരാബാദ്​, ആഗസ്​റ്റ്​ മൂന്നിന്​ മുംബൈ (രണ്ട്​ സർവീസ്​),  മംഗളൂരു എന്നിവടങ്ങളിലേക്കും വിമാനമുണ്ട്​.

ആഗസ്​റ്റ്​ മൂന്നിന്​ തിരുവനന്തപുരത്തേക്ക്​ രാവിലെ 10.15ന്​ ദോഹയിൽ നിന്ന്​ പുറ​െപ്പടുന്ന വിമാനം 5.15ന്​ തിരുവനന്തപുരത്ത്​  എത്തും. ആഗസ്​റ്റ്​ മൂന്നിന്​ ചെ​െന്നെ, ൈ​ഹദരാബാദ്​, ബംഗളൂരു, ലക്​നോയിലേക്കും വിമാനമുണ്ട്​. ആഗസ്​റ്റ്​​ മൂന്നിന്​​ തന്നെ  കൊച്ചിയിലേക്കുള്ള വിമാനം രാത്രി 10.10ന്​ പുറ​െപ്പട്ട്​ പുലർ​െച്ച 55ന്​ കൊച്ചിയിലെത്തും. ആഗസ്​റ്റ്​ നാലിന്​ ജയ്​പൂർ, മുംബൈ,  ചെന്നെ, ഹൈദരാബാദ്​, ലക്​നോ, മുംബൈ വിമാനങ്ങളുമുണ്ട്​. ആഗസ്​റ്റ്​ അഞ്ചിന്​ തന്നെ കോഴിക്കോട്​ വിമാനവുമുണ്ട്​. ഇത്​  രാവിലെ 10.5ന്​ ദോഹയിൽ നിന്ന്​ പുറ​െപ്പട്ട്​ വൈകുന്നേരം 4.45ന്​ കോഴിക്കോ​ട്ടെത്തും. 

ആഗസ്​റ്റ്​ അഞ്ചിന്​ തന്നെ  തിരുവനന്തപുരത്തേക്കും സർവീസുണ്ട്​. ഇത്​ രാവിലെ 10.15ന്​ ദോഹയിൽ നിന്ന്​ പുറ​െപ്പടും. വൈകുന്നേരം 5.15ന്​  തിരുവനന്തപുര​െത്തത്തും. ആഗസ്​റ്റ്​ അഞ്ചിന്​ ചെൈ​ന്ന, ഹൈദരാബാദ്​, ലക്​നോ വിമാനങ്ങളുമുണ്ട്​. ആഗസ്​റ്റ്​അഞ്ചിന്​ ത​ െന്നയുള്ള കൊച്ചി വിമാനം ​േദാഹയിൽ നിന്ന്​ രാത്രി 10.10ന്​ പുറ​െപ്പട്ട്​ വൈകുന്നേരം 5.5ന്​ കൊച്ചിയിലെത്തും.

ആഗസ്​റ്റ്​  ആറിന്​ അമൃത്​സർ വിമാനമുണ്ട്​. ആഗസ്​റ്റ്​ ഏഴിന്​ രാവിലെ 10.5ന്​ പുറ​െപ്പടുന്ന കോഴിക്കോട്​ വിമാനം 4.45ന്​  കോഴിക്കോട്ടെത്തും. ആഗസ്​റ്റ്​ ഏഴിന്​ തന്നെ കണ്ണൂർ വിമാനമുണ്ട്​. രാത്രി 9.25ന് പുറപ്പെട്ട്​ പുലർ​െച്ച 4.5ന്​ കണ്ണൂരിലെത്തും.  ആഗസ്റ്റ്​ ഒമ്പതിനുള്ള തിരുവനന്തപുരം വിമാനം രാവി​െല 10.15ന്​ പുറ​െപ്പട്ട്​ വൈകുന്നേരം 5.15ന്​ ലക്ഷ്യസ്​ഥാന​െത്തത്തും.  അന്ന്​ തന്നെയുള്ള കൊച്ചി വിമാനം രാത്രി 10.10ന്​ പുറ​െപ്പട്ട്​ വൈകുന്നേരം 5.5ന്​ കൊച്ചിയിലെത്തും.എല്ലാസർവീസും നടത്തുക ഇൻഡിഗോയാണ്​.

യാത്രക്കാർക്ക്​ നേരിട്ട്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്​ഥാനങ്ങളിലെ  തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി ആദ്യം ഇന്ത്യൻ  എംബസിയിൽ രജിസ്​റ്റർ ചെയ്യുകയാണ്​ വേണ്ടത്​. 

സ്വന്തം സംസ്​ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിംഗ്  വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. ആദ്യമിറങ്ങുന്ന സ്​ഥലത്ത് സമ്പർക്ക വിലക്ക്  നിർബന്ധമാണെന്നതിനാലാണിത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmalayalam newsVandebharat
News Summary - 12 Flight to Kerala From Qatar-Gulf News
Next Story