Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.ഐ.ബി 11ാമത് വാർഷിക യോഗത്തിന് തുടക്കം

text_fields
bookmark_border
എ.ഐ.ഐ.ബി 11ാമത് വാർഷിക യോഗത്തിന് തുടക്കം
cancel
camera_alt

എ.ഐ.ഐ.ബി 11ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കുന്നവർ

ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എ.ഐ.ഐ.ബി) ബോർഡ് ഓഫ് ഗവേണർമാരുടെ 11ാമത് വാർഷിക യോഗത്തിന് ദോഹയിൽ തുടക്കം. 'ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങൾ: സ്വാധീനവും നൂതനാശയങ്ങളും' എന്ന പ്രമേയത്തിലാണ് യോഗം നടക്കുന്നത്.

പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ധനമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും എ.ഐ.ഐ.ബി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ധനമന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് നിർമല സീതാരാമൻ ദോഹയിലെത്തിയിട്ടുള്ളത്.

വളർന്നുവരുന്ന അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളിൽ വിവിധ സ്ഥാപനങ്ങൾ, ഗവൺമെന്റുകൾ, സ്വകാര്യ മേഖല എന്നിവയുടെ പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്യും. സ്വകാര്യ മൂലധനം സമാഹരിക്കുക, വിവിധ സ്ഥാപനങ്ങളും വിപണികളും തമ്മിലുള്ള സഹകരണം ശക്തമാക്കുക, സുസ്ഥിര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവക്കാണ് വാർഷിക യോഗം മുൻഗണന നൽകുന്നത്.

ബീജിങ് ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ എ.ഐ.ഐ.ബിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി രാഷ്ട്രമാണ് ഇന്ത്യ. 2030 ഓടെ ബാങ്ക് നൽകുന്ന സഹായം ഇരുപത് ബില്യൺ ഡോളറിലെത്തിക്കാനാണ് പദ്ധതിയെന്ന് എ.ഐ.ഐ.ബി പ്രസിഡന്റ് സൂ ജിയായി പറഞ്ഞു. 43 രാഷ്ട്രങ്ങളിൽ നാനൂറിലധികം പദ്ധതികൾക്ക് സഹായം നൽകിയതായും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11th Annual Meeting of AIIB Board of Governors Begins in Doha
Next Story