ദോഹ: ഖത്തറിൽ 11 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 537 ആയി. ഇതുവരെ ആകെ 12,258 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ സ്വദേശികളാണ്. മറ്റുള്ളവർ പ്രവാസികളാണ്. ഇവർ നേരത്തേ രോഗബാധ കണ്ടവരുമായി സമ്പർക്കം പുലർത്തിയവരോ മറ്റ് രാജ്യങ്ങളിൽ നിന്ന് അടുത്തിടെ ഖത്തറിൽ എത്തിയവരോ ആണ്.