Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപത്താംക്ലാസ്​: ബിർല...

പത്താംക്ലാസ്​: ബിർല സ്​കൂളിന്​ മികച്ച വിജയം

text_fields
bookmark_border
പത്താംക്ലാസ്​: ബിർല സ്​കൂളിന്​ മികച്ച വിജയം
cancel

ദോഹ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ 518 പേർ പരീക്ഷയെഴുതിയ ദോഹ ബിർല പബ്ലിക്​ സ്​കൂളിന്​ 100 ശതമാനം വിജയം. 99 ശതമാനം മാർക്ക്​ നേടിയ ആദിത്യ കൃഷ്​ണകുമാർ നായർ സ്​കൂൾതലത്തിൽ ഒന്നാമതായി. അർണബ്​ ചക്രബർത്തി (98.8 ശതമാനം), ആനി സജി മാത്യുസ്​ (98.4 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്​ഥാനക്കാരായി.

242 വിദ്യാർഥികൾ 90 ശതമാനം മാർക്കിന്​ മുകളിലും 214 വിദ്യാർഥികൾ 75 ശതമാനത്തിന്​ മുകളിലും മാർക്ക്​ നേടി മികച്ച വിജയം കൈവരിച്ചു. 83 പേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ ഗ്രേഡ്​ സ്വന്തമാക്കി.

കോവിഡ്​ മഹാമാരിയുടെ കാലത്തും കുട്ടികളുടെ വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മികച്ച വിജയം സമ്മാനിച്ച അധ്യാപകരെയും ചെയർമാൻ ഗോപി ഷഹാനി, ​സ്​കൂൾ ബോർഡ്​ അംഗങ്ങൾ, പ്രിൻസിപ്പൽ എ.പി. ശർമ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10th classBirla School
News Summary - 10th class: Birla School has a great success
Next Story